25 January Tuesday
കേന്ദ്ര അവഗണനയ്‌ക്കെതിരെ

സ്‍പെഷ്യലിസ്‌റ്റ്‌ അധ്യാപകരുടെ ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കേരള സ്‌റ്റേറ്റ് സ്‍പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്‍സ് യൂണിയൻ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്‍ട് ഓഫീസിന് മുന്നിൽ നടത്തിയ ധര്‍ണ ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു

 
ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ  അവഗണനയ്‌ക്കെതിരെ കേരള സ്‌റ്റേറ്റ് സ്‍പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്‍സ് യൂണിയൻ സമ​ഗ്രശിക്ഷ കേരള ജില്ലാ പ്രോജക്‍ട് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‍തു. കെഎസ്എസ്ടിയു ജില്ലാ സെക്രട്ടറി അഖിൽ പ്രദീപ് അധ്യക്ഷനായി. സമ​ഗ്ര ശിക്ഷാ കേരളയിലെ ഓഫീസ് സ്‌റ്റാഫിന് കൊടുക്കുന്ന വേതനംപോലും  ലഭിക്കുന്നില്ലെന്നും മാന്യമായ വേതനം നൽകണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. ട്രഷറർ ഡി ഷിബു, കെആർടിഎ ജില്ലാ സെക്രട്ടറി കെ എ ബീന,  കെഎസ്എസ്ടിയു ചേർത്തല ഏരിയ കമ്മിറ്റിയം​ഗം ജോസഫ്, ശാരി രമേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top