29 January Saturday

നഗരസഭാ സെക്രട്ടറിയെ മർദിച്ച കൗൺസിലറെ അറസ്‌റ്റ്‌ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കായംകുളം നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ സംഘടിപ്പിച്ച
യോഗം കെജിഒഎ ജില്ലാ സെക്രട്ടറി ആർ രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കായംകുളം
കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിനെ മർദിച്ച    ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ നഗരസഭാ ജീവനക്കാർ പ്രതിഷേധിച്ചു. കെജിഒഎ, കെഎംസിഎസ്‌യു, കെഎംസിഎസ്ഒ സംഘടനകളാണ്‌ പ്രതിഷേധിച്ചത്‌. നഗരസഭയിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധപ്രകടനം നഗരം ചുറ്റി നഗരസഭാ അങ്കണത്തിൽ സമാപിച്ചു. യോഗം കെജിഒഎ ജില്ലാ സെക്രട്ടറി ആർ രാജീവ് ഉദ്ഘാടനംചെയ്‌തു. വി കൃഷ്‌ണകുമാർ,  പത്മനാഭപിള്ള, ലക്ഷ്‌മി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top