22 January Saturday
കഞ്ഞിക്കുഴിയിൽ കൊടി ഉയര്‍ന്നു

പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
‌ആലപ്പുഴ
സിപിഐ എം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ തുടക്കമായി. പ്രതിനിധി സമ്മേളനം ശനി രാവിലെ ആരംഭിക്കും. വെള്ളി വൈകിട്ട് കെ കെ കുമാരൻനഗറിൽ (അർത്തുങ്കൽ ​അറവുകാട് എ കെ ജി ജങ്ഷൻ) ചേർന്ന പൊതുസമ്മേളനം  പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‍ണൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്‍തു. വി ജി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ സംസാരിച്ചു. എസ് രാധാകൃഷ്‍ണൻ സ്വാഗതവും ബി സലിം നന്ദയും പറഞ്ഞു. 
  പൊതുസമ്മേളന നഗറിൽ മുതിർന്ന അംഗം പി എസ് കുഞ്ഞപ്പൻ പതാക ഉയർത്തി. പതാക മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ജാഥയായി എത്തിച്ചു. പ്രതിനിധിസമ്മേളന നഗറിൽ ഉയർത്തുന്ന പതാക രക്തസാക്ഷി കെ വി ഷാജിയുടെയും മുൻ ജില്ലാ സെക്രട്ടറി കെ കെ കുമാരന്റെയും വസതിയിൽനിന്ന്‌ എത്തിച്ചു. അർത്തുങ്കൽ മർസാളിന്റെ വസതിയിൽനിന്ന് കൊടിമരജാഥയുമെത്തി. 
   ശനി രാവിലെ 9.30ന് എം എ അലിയാർനഗറിൽ (അറവുകാട് എൽപി സ്‌കൂൾ) മുതിർന്ന അംഗം കെ കെ ചെല്ലപ്പൻ പതാക ഉയർത്തും. പുഷ്‍പാർച്ചനയ്‍ക്കുശേഷം രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിക്കും. 10.30ന് പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം  ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. വി ജി മോഹനൻ സ്വാഗതം പറയും. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 143 പ്രതിനിധികൾ പങ്കെടുക്കും.
   പ്രതിനിധി സമ്മേളനം ഞായറും തുടരും. രാവിലെ ഒമ്പതിന് പൊതുചർച്ച. സമ്മേളനത്തിൽ  ജി സുധാകരൻ, മന്ത്രി സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, ആർ നാസർ, ജി വേണുഗോപാൽ, പി പി ചിത്തരഞ്‌ജൻ, കെ പ്രസാദ് എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top