19 January Tuesday
കരുവാറ്റ ബാങ്ക്‌ കവർച്ച

സ്വർണം കണ്ടെത്താൻ പ്രതിയുടെ വീട്ടിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
ഹരിപ്പാട്
കരുവാറ്റ സഹകരണബാങ്കിൽനിന്ന്‌ സ്വർണാഭരണം കവർച്ചചെയ്‌ത കേസിൽ പ്രതിയുടെ വാടകവീട്ടിൽ പൊലീസ്‌ ഡോഗ് സ്‌ക്വാഡ്പരിശോധന നടത്തി. മെറ്റൽ ഡിറ്റക്‌ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായായിരുന്നു  പരിശോധന. 
കവർച്ചാക്കേസിലെ രണ്ടാംപ്രതി കണ്ണമംഗലം സ്വദേശി ഷൈബുവിന്റെ ഹരിപ്പാട് ആർകെ ജങ്‌ഷനിലെ വാടകവീട്ടിലായിരുന്നു പരിശോധന. ബാങ്കിൽനിന്ന്‌ മോഷണം പോയ 4.84 കിലോഗ്രാം സ്വർണാഭരണത്തിൽ 3.68 കിലോഗ്രാം മാത്രമാണ് അന്വേഷണസംഘത്തിന്‌ കണ്ടെത്താനായത്. പ്രതികളെ ചോദ്യംചെയ്യുകയും ഒളിപ്പിച്ചതും പണയംവച്ചതുമായ ആഭരണങ്ങൾ കണ്ടെത്തിയെങ്കിലും 1.94 കിലോഗ്രാം സ്വർണം ഇനിയും ശേഷിക്കുന്നു. 
ഇത് ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്‌  ഹരിപ്പാട് സിഐ ആർ ഫയാസ് പറഞ്ഞു. കരുവാററ ബാങ്ക് കവർച്ചാക്കേസിലെ പ്രതികളായ ആൽബിൻരാജ്, ഷൈബു, ഷിബു എന്നിവർ ഒന്നരമാസമായി റിമാൻഡിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top