17 January Sunday

ഡ്യൂട്ടി തടഞ്ഞു; യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
ആലപ്പുഴ 
കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ജില്ലാക്കോടതിയിലെ പ്രോസസ് സെർവറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌ത യുവാവ് അറസ്‌റ്റിൽ. മുല്ലാത്തുവളപ്പ് വാർഡിൽ പ്രസാദ് (35) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. പ്രതിയും കുടുംബവും പൊതുവഴി തടഞ്ഞത് തുറന്നുകൊടുക്കണം എന്നുകാണിച്ച് പ്രതിയുടെ അച്ഛന്റെ പേരിലുള്ള കോടതി ഇടക്കാല ഉത്തരവ് നൽകാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. എന്നാൽ ഉത്തരവ് വാങ്ങാൻ പ്രതിയും കുടുംബവും കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥൻ ഉത്തരവ് വീടിന്റെ ഭിത്തിയിൽ ഒട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രസാദ് ദേഹോപദ്രവം ഏൽപ്പിച്ചത്‌. പ്രതിയെ റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top