06 December Monday

പുന്നപ്ര – വയലാർ പാർടി നയിച്ച 
സ്വാതന്ത്ര്യസമരം: കോടിയേരി

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021

മാരാരിക്കുളം രക്‍തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക് സംസാരിക്കുന്നു

എസ്‌എൽ പുരം (ആലപ്പുഴ) 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പങ്ക്‌ എന്താണ്‌ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ മഹത്തായ പുന്നപ്ര –- വയലാർ സമരമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. 
മാരാരിക്കുളം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ എസ്‌എൽ പുരത്ത്‌ ചേർന്ന അനുസ്‌മരണസമ്മേളനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിന്റെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി തൊഴിലാളികളെ സംഘടിപ്പിച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി സമരം നടത്തിയപ്പോൾ തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ രാജഭരണത്തിനൊപ്പമായിരുന്നു. 
ആർഎസ്‌എസിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെയല്ല, രാജ്യത്തെ മുസ്ലിങ്ങൾക്കെതിരെയാണ്‌ പോരാടേണ്ടതെന്ന്‌ പരസ്യമായി പറഞ്ഞവരാണ്‌ ആർഎസ്‌എസുകാർ.
പുന്നപ്ര – -വയലാർ സമരം ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. അന്ന്‌ ആ സമരം നടന്നില്ലായിരുന്നെങ്കിൽ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശമായി തുടർന്നേനെ.
കമ്യൂണിസ്‌റ്റുകാർ തൊഴിലാളികളെ വഞ്ചിച്ച സമരം എന്നാണിതിനെ കോൺഗ്രസുകാർ പ്രചരിപ്പിച്ചിരുന്നത്‌. 
അവർ വഞ്ചനാദിനവും ആചരിക്കുമായിരുന്നു. ഇനി 30 വർഷത്തേക്ക്‌ കമ്യൂണിസ്‌റ്റുകാർ തലപൊക്കില്ലെന്നാണ്‌ സമരനാളുകളിൽ കോൺഗ്രസ്‌ നേതാവ്‌ ആർ ശങ്കർ പ്രഖ്യാപിച്ചത്‌. 
എന്നാൽ 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി. 
ഭരണഘടനയുടെ എല്ലാ അടിസ്ഥാനശിലകളെയും തകർത്ത്‌ വർഗീയവൽക്കരണവുമായി മുന്നോട്ടുപോകുകയാണ്‌ ബിജെപി സർക്കാർ. 
കേരളത്തിലും വലതുപക്ഷവൽക്കരണത്തിന്‌ ശ്രമമുണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാർടിയെ ശക്തിപ്പെടുത്തി മാത്രമേ ഇതിനെ മറികടക്കാനാകൂ –- കോടിയേരി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top