29 November Monday

പിടികൂടിയത് 7.61 കോടിയുടെ 
സ്വർണാഭരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
ആലപ്പുഴ
മൂന്നു മാസത്തിനിടയിൽ ജില്ലയിൽ ജിഎസ്‌ടി ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടിയത്‌ ഏഴ്‌ കോടി 60 ലക്ഷം വിലവരുന്ന 16.56 കിലോ ഗ്രാം സ്വർണാഭരണങ്ങൾ. നികുതി, പിഴ ഇനത്തിൽ 74.79 ലക്ഷം രൂപയാണ്‌ ഈടാക്കിയത്‌. കൂടാതെ 60 ലക്ഷം വില വരുന്ന വജ്രങ്ങളും രത്നങ്ങളും 2.13 ലക്ഷത്തിന്റെ 3500 ഗ്രാം വെള്ളി ആഭരണങ്ങളും പിടികൂടി. 
ഇതരസംസ്ഥാനത്തുനിന്നും സംസ്ഥാനത്തിന്‌ അകത്തുനിന്നും മതിയായ രേഖകൾ ഇല്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. സ്വർണ വ്യാപാര മേഖലയിൽ നികുതി വെട്ടിപ്പ് കൂടിയ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആലപ്പുഴ ജിഎസ്‌ടി ഡെപ്യൂട്ടി കമീഷണർ (ഇന്റലിജൻസ്) അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top