24 November Tuesday

ആനാരി ചുണ്ടൻ ഒരുങ്ങുന്നു; 6 ന്‌ നീറ്റിലിറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

ആനാരി ചുണ്ടൻ

ഹരിപ്പാട്
ആനാരി ചുണ്ടന്റെ  പുതുക്കൽ ജോലികൾ പൂർത്തിയാക്കി നവംബർ ആറിന് നീറ്റിലിറക്കും. 2019 ഫെബ്രുവരി 25നാണ്‌  ഉളികുത്ത്‌ പണികൾ ആരംഭിച്ചത്‌. അച്ചൻകോവിലാറിന്റെ തീരത്ത് ആനാരിക്കടവിന് കിഴക്ക്‌ മാലിപ്പുരയിലാണ് നവീകരണം. പാലായിൽ നിന്നാണ്  തടി കൊണ്ടുവന്നത്. ഒരു വർഷത്തെ മത്സരങ്ങൾ  ഉപേക്ഷിച്ചാണ് 
പണികൾ പുരോഗമിക്കുന്നത്.  43 ലക്ഷം രൂപയോളം ചെലവായെന്ന്‌ സമിതി പ്രസിഡന്റ്  എൻ ചന്ദ്രൻ, സെക്രട്ടറി കെ ഷാജി, ട്രഷറർ ജയചന്ദ്രൻ എന്നിവർ പറഞ്ഞു. കളിവള്ളങ്ങളുടെ ശിൽപി കോവിൽ മുക്ക് ഉമാമഹേശ്വരൻ 2010ൽ പുതുതായി പണിത്‌ നീരണിഞ്ഞ ആനാരി പുത്തൻചുണ്ടൻ ചുരുങ്ങിയ കാലംകൊണ്ട് വള്ളംകളി പ്രേമികളുടെ മനസിൽ ഇടം നേടിയത് ചരിത്ര വിജയങ്ങളിലൂടെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top