16 October Saturday
ടേക്ക് എ ബ്രേക്ക്

ഇനി ഈസിയായി വിശ്രമിക്കാം

കെ എസ്‌ ഗിരീഷ്‌Updated: Monday Sep 27, 2021

കായംകുളം നഗരസഭയില്‍ പൂര്‍ത്തിയായ ടേക്ക് എ ബ്രേക്ക് കേന്ദ്രം

 
 
ആലപ്പുഴ
വൃത്തിയും വെടിപ്പുമുള്ള പൊതുശുചിമുറികള്‍ യാഥാര്‍ഥ്യമാകുകയാണ്‌ ടേക്ക് എ ബ്രേക്കിലൂടെ. ഇടത്താവളം പോലെ  യാത്രികർക്ക്‌ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമടക്കം മൂന്നുവിഭാഗങ്ങളുണ്ട്‌. ആലപ്പുഴയിൽ 21 ശുചിമുറി സമുച്ചയങ്ങളാണ് പൂർത്തിയായത്‌. 
    സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉദ്ഘാടനംചെയ്‍ത ഒമ്പതെണ്ണം ഉടൻ പ്രവര്‍ത്തനം തുടങ്ങും. സമുച്ചയങ്ങളുടെ നിലവാരമനുസരിച്ച്‌ അടിസ്ഥാനം, സ്റ്റാൻഡേഡ്, പ്രീമിയം വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. പ്രീമിയം വിഭാഗത്തിലാണ്‌ കഫ്‌റ്റേരിയ. ഭിന്നശേഷി സൗഹൃദമാണ്.  ഏത് വിഭാഗത്തിലും വിമാനത്താവളങ്ങളിലെ ടോയ്‌ലറ്റ്‌ നിലവാരമുണ്ടാവും. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ശുചിമുറി, വാഷ് ബേസിൻ, കണ്ണാടി. സാനിറ്ററി നാപ്‌കിൻ നശിപ്പിക്കാനുള്ള സൗകര്യം എന്നിവയും വേണം. പാതയോരങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്‌ തുടങ്ങിയവയിലാണ് ടേക്ക് എ ബ്രേക്ക് തുറക്കുന്നത്‌.   ജില്ലയിൽ 174 കേന്ദ്രങ്ങളാണ്‌ നിർമിക്കുന്നത്.  74 ഇടത്ത് പദ്ധതിയായെന്ന് ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ്‌ സി ആർ സന്ധ്യ പറഞ്ഞു. 
   55 എണ്ണത്തിന്‌ സാങ്കേതികാനുമതിയും 52 എണ്ണം ടെൻഡും ചെയ്‌തു. 39 എണ്ണം കരാറായതിൽ 21 എണ്ണമാണ്‌ പൂർത്തിയായത്‌. ഇതിൽ നവീകരിച്ചത്‌ അഞ്ചും പുതിയത്‌ 16 എണ്ണവും  നിർമാണം നടക്കുന്നത്‌ 11 എണ്ണവുമുണ്ട്‌. നവീകരിക്കുന്നത്‌ മൂന്ന്‌. പുതിയത്‌ എട്ട്‌. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരെണ്ണമെങ്കിലും ഉണ്ടാവണമെന്നാണ്‌ നിബന്ധന. ഒരെണ്ണം പോലും തുടങ്ങാത്ത 22 പഞ്ചായത്തുകളുണ്ട്‌. ഇവിടങ്ങളില്‍ സ്ഥലം കണ്ടെത്തും.  
പൂർത്തിയായവ
നഗരസഭകൾ–- ചേർത്തലയിൽ  മൂന്ന്‌, ചെങ്ങന്നൂരിൽ  (നവീകരിക്കുന്നത്‌) രണ്ട്‌, കായംകുളത്ത്‌ ഒന്ന്‌.  
പഞ്ചായത്തുകൾ–- പത്തിയൂരിലും കാവാലത്തും രണ്ട്‌. തൈക്കാട്ടുശേരി, കോടംതുരുത്ത്‌, ചെട്ടികുളങ്ങര, പാണ്ടനാട്‌, കണ്ടല്ലൂർ, വീയപുരം, അമ്പലപ്പുഴ വടക്ക്‌, അമ്പലപ്പുഴ തെക്ക്‌, തകഴി, മുഹമ്മ, അരൂർ എന്നിവിടങ്ങളിൽ ഓരോന്നുവീതം.
കെഎസ്‌ആർടിസി പദ്ധതികൾ
കെഎസ്‌ആർടിസി സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ച്‌ മൂന്ന് കേന്ദ്രങ്ങള്‍ തുടങ്ങും. ചെങ്ങന്നൂരില്‍ രണ്ടും എടത്വയില്‍ ഒന്നും. ചെങ്ങന്നൂരില്‍ ഒരെണ്ണം നവീകരിക്കുന്നതും ഒന്ന് പുതിയ കേന്ദ്രവുമാണ്. നവീകരണത്തിന് ടെൻഡറായി. പുതിയതിന്റെ കരാറായി. എടത്വയിൽ പുതിയ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top