16 October Saturday
ഇന്ന്‌ ലോക വിനോദസഞ്ചാരദിനം

ദാൽ തടാകത്തേക്കാൾ സുന്ദരം ഈ കായലഴക്‌

അഖിൽ കെ രാജുUpdated: Monday Sep 27, 2021

സൈക്കിളിൽ കേരളപര്യടനം നടത്തുന്ന ഭരത് കേത്കർ പുന്നമട കായലിന്റെ 
തീരത്ത് ചിത്രമെടുക്കുന്നു

 
 
ആലപ്പുഴ
‘കശ്‌മീരിലെ ദാൽ തടാകത്തേക്കാൾ മനോഹരം‌ ഈ കായലുകളാണ്‌.‌’ ആലപ്പുഴയുടെ കായലഴക്‌ ആവോളമാസ്വദിച്ച്‌‌ സഞ്ചാരിയായ ഭരത് കേത്‌കർ പറഞ്ഞു. സൈക്കിളിലാണ്‌ മഹാരാഷ്‌ട്ര പുണെ സ്വദേശി ഭരത്‌ കേത്‌കറിന്റെ കേരളപര്യടനം. ദിവസവും 100 കിലോമീറ്റർ താണ്ടിയാണ്‌ അറുപത്തിമൂന്നാം‌ വയസിലെ വിനോദയാത്ര. മഹാരാഷ്‌ട്രയിൽനിന്ന്‌ 20ന്‌‌ ട്രെയിനിൽ കേരളത്തിലെത്തി. 
തൃശൂരിൽനിന്ന്‌‌‌ സെെക്കിൾ യാത്ര തുടങ്ങി‌. നേര്യമംഗലം, അടിമാലി, മൂന്നാർ, പൂപ്പാറ, വാഗമൺ എന്നിവിടങ്ങൾ സന്ദർശിച്ച്‌ ആലപ്പുഴയിലെത്തി‌. സ്വിറ്റ്‌സർലൻഡിൽ പോയിട്ടുണ്ടെങ്കിലും അതിനേക്കാൾ ഇഷ്‌ടം തോന്നിയത്‌ മൂന്നാറിനോടാണെന്നും ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ പകരം വയ്‌ക്കാനില്ലാത്ത രുചിക്കൂട്ടുകളാണെന്നും ഭരത്‌ സാക്ഷ്യപ്പെടുത്തുന്നു.  സൈക്കിളിൽ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ, കർണാടക, ഗുജറാത്ത്‌, രാജസ്‌ഥാൻ, മഹാരാഷ്‌ട്ര എന്നിങ്ങനെ രാജ്യം കറങ്ങിയിട്ടുണ്ട്‌.  വ്യോമസേനയിൽനിന്ന്‌ 1992ൽ ഗ്രൗണ്ട്‌ എൻജിനിയറായി വിരമിച്ചതാണ്‌ ഭരത്‌.  
ചൊവ്വാഴ്‌ച ട്രെയിനിൽ നാട്ടിലേക്ക്‌ മടങ്ങും. കോവിഡ്‌ ഇളവുകളിൽ ആലപ്പുഴയുടെ വിനോദസഞ്ചാരമേഖല കൂടുതൽ സജീവമാകുകയാണ്‌. ഞായറാഴ്‌ചയും നിരവധി സഞ്ചാരികളെത്തി‌. ഇരുന്നൂറോളം പുരവഞ്ചികളാണ്‌ കായൽപ്പരപ്പിലിറങ്ങിയത്‌. ബീച്ച്‌ കൂടി തുറന്നാൽ മേഖല കൂടുതൽ സജീവമാകുമെന്നും ഡിടിപിസി സെക്രട്ടറി മാലിൻ മുരളീധരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top