25 October Monday

ഹരിതം മാവേലിക്കര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഹരിതം മാവേലിക്കര എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്റർ മാവേലിക്കരയുടെ ആഭിമുഖ്യത്തിലുള്ള ‘ഹരിതം  മാവേലിക്കര' എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കേരളത്തിന്റെ കാർഷിക സംസ്‌കാരത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനാണ്‌ പദ്ധതി.  ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യ സംരക്ഷണ സന്ദേശവും പ്രചരിപ്പിക്കും.
 മാവേലിക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്  രാജേഷ് അധ്യക്ഷനായി. കുട്ടികൾക്കുള്ള പച്ചക്കറി, ഫലവൃക്ഷ തൈകൾ എംഎൽഎയും സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ജി  കൃഷ്ണകുമാറും വിതരണംചെയ്‌തു. എം  ഷുക്കൂർ, എൻ  ഭാമിനി, ടി  ശ്രീലത, വി  റാംമോഹൻ, പി പ്രമോദ്, കെ അമ്പിളിക്കല എന്നിവർ സംസാരിച്ചു. പോഷകാഹാരം, കൃഷി പരിപാലനം എന്നിവയിൽ ക്ലാസ്‌, കുട്ടികളുടെ പാചകമേള, ഭക്ഷ്യ പ്രദർശനം എന്നിവ ന
ടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top