21 October Wednesday

10,000 കടന്ന്‌ സമ്പര്‍ക്കം

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020

കോവിഡ് നിയമങ്ങൾ ലംഘിച്ച് കായംകുളം നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രകടനം

ആലപ്പുഴ
സമ്പർക്കരോഗികളുടെ എണ്ണം ജില്ലയിൽ 10,000 കടന്നു. 10,312 പേർക്കാണ് സമ്പർക്കബാധയുണ്ടായത്‌.  
ശനിയാഴ്‌ച 414 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം നാനൂറിലേറെയാണ്. രണ്ട് ദിവസം അഞ്ഞൂറിലേറെയും. വെള്ളിയാഴ്‌ച 551 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 
സമ്പർക്കരോഗികളുടെ എണ്ണത്തിലെ വർധന ശനിയാഴ്‌ചയും തുടർന്നു. 414ൽ 403ഉം സമ്പർക്ക രോഗികളാണ്. ആകെ രോഗികളുടെ 97 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന സമ്പർക്കബാധ നിരക്കാണിത്. സമ്പർക്കരോഗികൾക്ക് പുറമേ മൂന്നുപേർ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇയാൾ മാന്നാർ സ്വദേശിയാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട്‌ ദിവസത്തിൽ ആറ് ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടു. രോഗമുക്തരുടെ എണ്ണത്തിൽ വർധനയുണ്ട്. 335 പേർ രോഗമുക്തരായി. അഞ്ച് ദിവസത്തിൽ മാത്രം 2349 പുതിയ രോഗികളുണ്ടായി. ഇതിൽ 91 ശതമാനം സമ്പർക്ക രോഗികളാണ്. 2138 പേർ.
ആലപ്പുഴയിൽ നഗരത്തിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 34 പേരാണ് പുതിയ രോഗികൾ. വെള്ളിയാഴ്‌ച ഇത് 75 പേരായിരുന്നു. അമ്പലപ്പുഴയിലാണ് ശനിയാഴ്‌ച കൂടുതൽ രോഗികൾ. 55 പേർ. മൂന്ന് ദിവസത്തിനിടെ ഇവിടെ 130 രോഗികളുണ്ടായി. 29, 46 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. ചെട്ടികാട് –- 36, ത‌ൃക്കുന്നപ്പുഴ –- 27, ആര്യാട് –- 26, പാണാവള്ളി –- 19, പത്തിയൂർ, പുന്നപ്ര –-15 വീതം, മാന്നാർ –-13, പുളിങ്കുന്ന് –-11, എരമല്ലിക്കര –-10, കായംകുളം, കണ്ടല്ലൂർ, തൈക്കാട്ടുശേരി –- 9 വീതം, താമരക്കുളം –- 8, കഞ്ഞിക്കുഴി, വീയപുരം –- 7 വീതം, ആറാട്ടുപുഴ, ചെട്ടികുളങ്ങര, മാവേലിക്കര –- 5 വീതം, ചെങ്ങന്നൂർ –- 6, ആറാട്ടുപുഴ, ചെട്ടികുളങ്ങര –- 5 വീതം രോഗികളുണ്ട്. അരൂർ, പാലമേൽ, കായംകുളം, വെളിയനാട്, ഹരിപ്പാട്, ചേർത്തല തെക്ക്, വയലാർ, ചേർത്തല, തുറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ രോഗികൾ കുറഞ്ഞു. ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 12,332 ആയി. ആകെ 8448 പേർ രോഗമുക്തരായി. 3872 പേർ ചികിത്സയിലുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top