21 October Wednesday
ദേശാഭിമാനി കർഷക സ്വാശ്രയ കൂട്ടായ്‌മ

പൊക്കാളിയിലുമുണ്ട്‌ കഞ്ഞിക്കുഴി മാതൃക

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020

കർഷക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കണ്ണർകാട്ട്‌ നടത്തിയ പൊക്കാളി നെൽകൃഷിയുടെ വിളവെടുപ്പ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
കഞ്ഞിക്കുഴിയിലെ കരപ്പാടത്തെ പൊക്കാളി നെൽകൃഷിയിൽ നൂറു മേനി വിളവ്. 2018 നവംബറിൽ ദേശാഭിമാനി പ്രചാരണത്തിനായി രൂപീകരിച്ച ദേശാഭിമാനി കർഷക സ്വാശ്രയ കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു കണ്ണർകാട്‌ ഒന്നര ഏക്കറിൽ കൃഷിയിറക്കിയത്.
 ഔഷധഗുണം ഏറെയുള്ള പരമ്പരാഗത നെൽവിത്തായ പൊക്കാളി ക‌ൃഷി നാമാവവേശഷമായിക്കൊണ്ടിരിക്കയാണ്‌. ഒരുനെൽ ചെടിയിൽ നിരവധി ചിനപ്പുകൾ പൊട്ടിക്കിളിർക്കുന്നതിനാൽ കതിർമണികൾ നിരവധിയുണ്ടാകുമെന്നതാണ് പ്രത്യേകത. പരിചരണ ചെലവ് കുറച്ചു മതിയെന്നതും ഏതുകാലാവസ്ഥയിലും വിളവുകിട്ടുമെന്നതും പൊക്കാളിയെ കർഷകർക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു. 
 പരീക്ഷണാടിസ്ഥാനത്തിലാണ് ഒന്നരയേക്കറിൽ പൊക്കാളിവിതച്ചത്‌. എറണാകുളം പള്ളിയാക്കൽ ബാങ്കിന്റെ പരമ്പരാഗത വിത്തുകളുടെ സംഭരണ കേന്ദ്രത്തിൽ നിന്നാണ് വിത്ത്‌ ശേഖരിച്ചത്‌. ദേശാഭിമാനി പത്ര പ്രചരണത്തിന്റെ ഭാഗമായി പാർടി അംഗങ്ങൾ ചേർന്നു രൂപീകരിച്ച സ്വാശ്രയഗ്രൂപ്പാണ് മേൽനോട്ടംവഹിച്ചത്. 
രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയാണ്‌ കൃഷി. കഞ്ഞിക്കുഴി സഹകരണ ബാങ്ക്‌ വായ്‌പ നൽകി. കൊയ്‌ത്തുത്സവം ജില്ലാസെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top