26 October Monday
കേന്ദ്രകർഷകബിൽ

മരണവാറന്റിനെതിരെ വിദ്യാർഥി ഐക്യനിര

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കർഷക ബില്ലിനെതിരെ എസ്‌എഫ്‌ഐ സംഘടിപ്പിച്ച പാടത്തിറങ്ങി സമരം കൈനകരി കുപ്പപ്പുറം പാടശേഖരത്തിൽ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
കർഷകർക്ക്‌ മരണവാറന്റായ കേന്ദ്രകർഷക ബില്ലിനെതിരെ വിദ്യാർഥികളും. "പാടങ്ങളിൽനിന്ന്‌ പ്രതിരോധം ഉയരട്ടെ' എന്ന മുദ്രാവാക്യവുമായി എസ്എഫ്ഐ നേത‌ൃത്വത്തിലാണ്‌ വിദ്യാർഥികൾ കർഷകർക്കൊപ്പം അണിനിരന്നത്‌. കർഷകത്തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കെടുത്തു. 
ശനിയാഴ്‌ച കൈനകരി കുപ്പപ്പുറം പാടശേഖരത്തിലായിരുന്നു സംസ്ഥാനതല ഉദ്‌ഘാടനം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ വി എ വിനീഷ്, ജില്ലാ സെക്രട്ടറി മുഹമ്മദ് യാസിൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ എ എ അക്ഷയ് അധ്യക്ഷനായി. 
ആലപ്പുഴ നെഹ്‌റുട്രോഫിയിൽ ഏരിയ സെക്രട്ടറി കെ കമൽ, മാരാരിക്കുളത്ത്‌ ഏരിയ സെക്രട്ടറി ആർ രഞ്ജിത്ത്‌, ചാരുംമൂട്ടിൽ ഏരിയ സെക്രട്ടറി അഖിൽ, കാർത്തികപ്പള്ളിയിൽ ജില്ലാസെക്രട്ടറിയറ്റംഗം എം ശിവപ്രസാദ്‌, ഹരിപ്പാട്‌ ഏരിയപ്രസിഡന്റ്‌ അമ്പാടി, പുളിങ്കുന്നിൽ ഏരിയ സെക്രട്ടറി സിജിത്ത്‌, കഞ്ഞിക്കുഴിയിൽ ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി ഹെബിൻദാസ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top