10 September Tuesday

കേന്ദ്ര അവഗണനയ്‍ക്കെതിരെ പ്രവാസി സംഘം ബിഎസ്എൻഎൽ ഓഫീസ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കേന്ദ്ര ബജറ്റിൽ പ്രവാസികളോടുള്ള അവഗണനയ്‍ക്കെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 
ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
ഇന്ത്യക്ക് പ്രതിവർഷം പത്തുലക്ഷം കോടി രൂപ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളോട് കേന്ദ്ര ബജറ്റിൽ കാട്ടുന്ന അവഗണനക്കെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രവാസികാര്യ വകുപ്പ് നിർത്തലാക്കി. ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാല് ഇരട്ടിയാക്കി. പ്രവാസികളുടെ വോട്ടവകാശം മരീചികയായി തുടരുന്നു. ഈ സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ക്ഷേമത്തിന്  ചില്ലി പൈസാ പോലും നീക്കിവച്ചിട്ടില്ല. ബജറ്റിൽ കേരളത്തിന്റെ പേരുപോലും ഉച്ചരിക്കാത്തത്തിൽ പ്രവാസി സംഘം പ്രതിഷേധിച്ചു. 
  പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി ടി  മഹേന്ദ്രൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ, ഷാജി അറഫാ, ഇല്ലിച്ചിറ അജയകുമാർ, സഫീർ പി ഹാരീസ്, ബി ഉദയഭാനു, സൈമൺ, ഹാഷിം, കെ കെ രാജേന്ദ്രൻ, ജെ സലിം എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top