10 September Tuesday

കാർഗിൽ വിജയദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെട്ടികുളങ്ങര യൂണിറ്റ് കാർഗിൽ 
ദിനാചരണത്തിന്റെ ഭാഗമായി ജവാൻ അനിൽകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‍പാർച്ചന നടത്തുന്നു

മാവേലിക്കര
കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ്‌ വിവിധ കേന്ദ്രങ്ങളിൽ കാർഗിൽ വിജയത്തിന്റെ 25–--ാം വാർഷികം ആചരിച്ചു. മാവേലിക്കര ടൗൺ യൂണിറ്റിൽ താലൂക്ക് പ്രസിഡന്റ് മുരളീധര കൈമൾ ഉദ്ഘാടനംചെയ്‌തു. കശ്‌മീർ അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ്‌ മരിച്ച ജവാൻ സാം എബ്രഹാമിന്റെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. 
വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. സി എസ് ശ്രീകുമാർ, രാജശേഖരൻ, ജയശ്രീ രാജൻ, പ്രകാശ്, ജയപാലൻനായർ, വേണുഗോപാൽ, ശശിധരൻപിള്ള, ഉണ്ണുണ്ണി, ഉണ്ണികൃഷ്‌ണപിള്ള, ഗീതകുമാരി, ഷേർളി എന്നിവർ സംസാരിച്ചു.
ഭരണിക്കാവ് യൂണിറ്റിൽ യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ ശിവൻകുട്ടി അനുസ്‌മരണ പ്രഭാഷണം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മോഹനൻപിള്ള, മുരളീധരൻപിള്ള, സുധാകരൻ, അജയകുമാർ, പ്രദീപ്കുമാർ എന്നിവരെ ആദരിച്ചു. കെ ബി രാജേന്ദ്രൻപിള്ള, സോമൻപിള്ള, ശശിധരൻപിള്ള, സുഭാഷ് ശിവൻ എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങര യൂണിറ്റിൽ ജവാൻ അനിൽകുമാറിന്റെ കണ്ണമംഗലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ബി എൻ ശശിരാജ് ഉദ്ഘാടനംചെയ്‌തു. ശിവദാസൻനായർ അധ്യക്ഷനായി. രാജി, ജോൺവർഗീസ്, എൻ ഗോപി, മണികണ്ഠൻപിള്ള എന്നിവർ പങ്കെടുത്തു.
ചാരുംമൂട്
കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി നൂറനാട്‌ സിബിഎംഎച്ച്‌എസ്‌എസ്‌, എൻസിസി ചെങ്ങന്നൂർ 10 ബറ്റാലിയൻ എന്നിവർ ചേർന്ന്‌ രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ലാൻസ് നായിക് നൂറനാട് ഉളവുക്കാട് വിജയഭവനത്തിൽ വി സുജിത്ത് ബാബുവിനെ അനുസ്‌മരിച്ചു. സ്‌മൃതിമണ്ഡപത്തിൽ സുബേദർ ദിലീപ്, എൻസിസി കമാൻഡിങ്‌ ഓഫീസർ കേണൽ രാഹുൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ അഭിവാദ്യം നൽകി. 
നൂറനാട് സിബിഎം എച്ച്എസ്എസിലെ എൻസിസി ഓഫീസർ ക്യാപ്റ്റൻ കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും സുജിത് ബാബുവിന്റെ മാതാപിതാക്കളും പങ്കെടുത്തു. സുജിത് ബാബു സിബിഎം എച്ച്എസ്എസിലെ പൂർവവിദ്യാർഥിയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top