27 September Monday

കേന്ദ്രം മരുന്ന്‌ തന്നില്ല ; 
ഇന്ന്‌ വാക്‌സിനേഷൻ നാമമാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
ആലപ്പുഴ
കേന്ദ്ര സർക്കാർ കോവിഡ്‌ വാക്‌സിൻ അനുവദിക്കാത്തതുമൂലം ജില്ലയിൽ വീണ്ടും വാക്‌സിനേഷൻ പ്രതിസന്ധിയിൽ. തിങ്കളാഴ്‌ച രാത്രിയിലെ കണക്കനുസരിച്ച്‌ അഞ്ഞൂറിൽ താഴെ ഡോസ്‌ വാക്‌സിനേ ജില്ലയിൽ സ്‌റ്റോക്കുള്ളൂ. ഇത്‌ പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി അവശേഷിക്കുന്നതാണ്‌. ഇവ ഉപയോഗിച്ചുള്ള കുത്തിവയ്‌പ്പേ ചൊവ്വാഴ്‌ച ഉണ്ടാകൂ. മിക്കയിടങ്ങളിലെയും വാക്‌സിനേഷൻ മുടങ്ങും. ചൊവ്വാഴ്‌ച  സ്ലോട്ട്‌ ലഭിച്ചവർക്ക്‌ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ മറ്റൊരു ദിവസം നൽകും.    തിങ്കളാഴ്‌ച 20,000 ഡോസ്‌ വാക്‌സിൻ അനുവദിക്കുമെന്നാണ്‌ പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചില്ല. ഇനി 29നേ വാക്‌സിൻ അനുവദിക്കൂ. അതുവരെ ജില്ലയിലെ വാക്‌സിനേഷൻ നിർത്തിവയ്‌ക്കും. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയത്‌ 30,000 ഡോസ്‌ മാത്രമാണ്‌. ഇതിൽ 3,500 ഡോസ്‌ വാക്‌സിനാണ്‌ ഒടുവിൽ ജില്ലയ്‌ക്ക്‌ ലഭിച്ചത്‌. 

11,43,138 ഡോസ്  നൽകി

ആലപ്പുഴ
ജില്ലയിൽ ഇതുവരെ 11,43,138 ഡോസ് വാക്‌സിൻ നൽകി. 7,51,095 പേർ ആദ്യ ഡോസും 3,92,043 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. മാതൃകവചം ക്യാമ്പയനിലൂടെ നാലുദിവസങ്ങളിലായി 2099 ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചു. സംശയങ്ങൾക്ക് രാവിലെ 10നും വൈകിട്ട്‌ അഞ്ചിനുമിടയിൽ 0477 2239030 നമ്പറിൽ ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top