21 August Wednesday

ലഹരിക്കെതിരെ ഡിവൈഎഫ‌്ഐ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

ആലപ്പുഴ കെഎസ‌്ആർടിസി ഡിപ്പോയിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണം ഡിവൈഎഫ‌്ഐ ജില്ലാ ജോയിന്റ‌് സെക്രട്ടറി എ ഷാനവാസ‌് ഉദ‌്ഘാടനംചെയ്യുന്നു

ആലപ്പുഴ
ലോക ലഹരിവിരുദ്ധ ദിനത്തിൽ ‘മയക്കുമരുന്ന് ഉപേക്ഷിക്കൂ, മനുഷ്യനാകൂ’എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 15 കേന്ദ്രങ്ങളിൽ ബോധവൽക്കരണം സംഘടിപ്പിച്ചു. റെയിൽവേ സ‌്റ്റേഷനിലും ബസ് സ‌്റ്റാൻഡ‌ുകളിലും പ്രവർത്തകർ ലഘുലേഖ വിതരണംചെയ‌്തു. 
ചേർത്തലയിൽ നടന്ന ക്യാമ്പയിൻ എക‌്സൈസ് സർക്കിൾ ഇൻസ്‌പെക‌്ടർ ഇ വി ബൈജു ഉദ്‌ഘാടനംചെയ‌്തു. 
തകഴിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ ഭഗീരഥനും ഹരിപ്പാട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അനസ് അലിയും കാർത്തികപ്പള്ളിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം രമ്യാ രമണനും ഉദ്‌ഘാടനംചെയ‌്തു. 
 കഞ്ഞിക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാർ, മാവേലിക്കരയിൽ നഗരസഭാധ്യക്ഷ ലീല അഭിലാഷ‌്, കുട്ടനാട് കെ കെ അശോകൻ എന്നിവർ ഉദ‌്ഘാടനംചെയ‌്തു. 
ആലപ്പുഴ നോർത്ത് –-സൗത്ത് കമ്മിറ്റികളിൽ നടന്ന പരിപാടി ഡിവൈഎഫ‌്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ ഷാനവാസും മാന്നാർ -കെ എസ് പ്രശാന്തും  മാരാരിക്കുളത്ത‌് ബ്ലോക്ക് സെക്രട്ടറി വി സി  ശ്രീജിത്തും ചാരുംമൂട്- ബ്ലോക്ക് പ്രസിഡന്റ് ആർ ബിനു അരൂരിൽ ശ്രീകാന്തും അമ്പലപ്പുഴയിൽ - ബ്ലോക്ക് സെക്രട്ടറി ജി വേണുഗോപാലും ക്യാമ്പയിൻ ഉദ‌്ഘാടനംചെയ‌്തു.
പ്രധാന വാർത്തകൾ
 Top