23 August Friday

ഗ്ലൂക്കോസ‌് ലോറി കത്തിയ സംഭവം: സാമ്പി‌ൾ പരിശോധനയ‌്ക്ക‌് അയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
ആലപ്പുഴ
ജനറൽ ആശുപത്രി വളപ്പിൽ മരുന്ന‌ുമായെത്തിയ ലോറി കത്തിയതിന്റെ കാരണം തേടി പൊലീസ‌്. സാമ്പി‌ളുകൾ ഫോറൻസിക‌് പരിശോധനയ‌്ക്ക‌് അയച്ചു. 
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നതോടെ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങനെ തീപിടിച്ചുവെന്ന‌ നിഗമനത്തിലെത്താനായില്ല. 
ലോറിയുടെ ഭാഗങ്ങൾ, ചാരം, വയറുകളുടെയും കേബിളുകളുടെയും ഭാഗങ്ങൾ തുടങ്ങിയവയാണ‌് പരിശോധനയ‌്ക്ക‌് വിട്ടത‌്. ഷോർട്ട‌് സർക്യൂട്ട‌ാണ‌് കാരണമെങ്കിൽ വയർ–- കേബിൾ ഭാഗങ്ങളുടെ  പരിശോധനയിൽ നിന്ന‌് കണ്ടെത്താനാവും. 
ജനറൽ ആശുപത്രിയിലെ കേരള മെഡിക്കൽ സർവീസസ‌് കോർപറേഷന്റെ ഗോഡൗണിലേക്ക‌് ഗ്ലൂക്കോസ‌് (ഐവി ഫ്ലൂയിഡ‌്) ഇറക്കാനായി നിർത്തിയിട്ട ട്രക്കാണ‌് കത്തിയത‌്. ചൊവ്വാഴ‌്ച രാവിലെ എട്ടോടെയാണ‌് തീപിടിത്തത്തെക്കുറിച്ച‌് അറിയുന്നത‌്. 
തിങ്കളാഴ‌്ച ലോറി വന്നെങ്കിലും മുഴുവൻ മരുന്നും ഇറക്കാൻ കഴിയാത്തതിനാൽ ബാക്കി ചൊവ്വാഴ‌്ചത്തേക്ക‌് മാറ്റുകയായിരുന്നു. 
ഗോവയിൽനിന്ന‌് സ്വകാര്യ കമ്പനിയാണ‌് 5,53,000 രൂപയുടെ ഗ്ലൂക്കോസ‌് കൊണ്ടുവന്നത‌്.

 

പ്രധാന വാർത്തകൾ
 Top