13 July Monday

നാടെങ്ങും ‘ജീവനുവേണ്ടി നാടുണർത്തൽ’

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

കരുവാറ്റ പോസ്‌റ്റ്‌ ഓഫീസിന് മുന്നിലെ സമരം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി നാടെങ്ങും ‘ജീവനു വേണ്ടി നാടുണർത്തൽ' സമരം. കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ  ജില്ലയിലെ 1500 കേന്ദ്രങ്ങളിലാൽ സമരം നടന്നു. 
 തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി രുപ കൂടി അനുവദിക്കുക,  ആദായ നികുതി അടയ്‌ക്കണ്ടാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ വീതം മൂന്നുമാസം നൽകുക, എഫ്സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിൽ നിന്ന് 50 കിലോ അരി വീതം എല്ലാ കുടുംബങ്ങൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 
കരുവാറ്റ പോസ്റ്റോഫീസിന്‌ മുന്നിൽ ജില്ലാ സെക്രട്ടറി എം സത്യപാലൻ  ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ നൂറനാട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌‌ എ ഡി കുഞ്ഞച്ചൻ കൈനകരി രക്തസാക്ഷി യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി ലക്ഷ്‌മണൻ പുന്നമടയിലും എൻ സോമൻ ഹരിപ്പാടും എൻ പി വിൻസെന്റ്‌  പുളിങ്കുന്നിലും എൻ സുധാമണി പെരിങ്ങലിപ്പുറത്തും സമരം ഉദ്ഘാടനം ചെയ്‌തു.
 ജില്ലാ ഭാരവാഹികളായ ആർ രാജേന്ദ്രകുമാർ കിടങ്ങറയിലും സി പ്രസാദ് ആനാരിയിലും സി ടി വാസു എഴുപുന്ന ശ്രീനാരായണപുരത്തും പി രഘുനാഥ് അമ്പനാക്കുളങ്ങരയിലും ഉദ്‌ഘാടനംചെയ്‌തു. 
വി പ്രഭാകരൻ പത്തിയൂരിലും കെ നാരായണപിള്ള ചെന്നിത്തല ഒരിപ്രത്തും യശോധരൻ മാവേലിക്കര കുന്നത്തും കെ എം അശോകൻ മാന്നാറും ഉദ്‌ഘാടനംചെയ്‌തു. പി ജോസഫ് താമരക്കുളത്തും ആർ ഗോപി ചിങ്ങോലിയിലും കമലമ്മ ഉദയാനന്ദൻ കൈനകരിയിലും ഉദ്‌ഘാടനം ചെയ്‌തു. പഴവീട് ജങ്‌ഷന്‌ സമീപം നടന്ന ധർണ പി എം സുശീലൻ ഉദ്ഘാടനം ചെയ്‌തു. കൈതവനയിൽ ചിത്രൻ ഉദ്ഘാടനം ചെയ്‌തു.
പ്രധാന വാർത്തകൾ
 Top