08 July Wednesday

പ്രൈമറിമുതൽ യൂണിവേഴ്‌സിറ്റിവരെ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

മുഹമ്മ 

അധ്യാപകരുടെ മികവുയർത്താൻ ടീച്ചേഴ്സ് ഒൺലി വാട്‌സ്‌ആപ്‌ കൂട്ടായ്‌മ. സംസ്ഥാനത്തെ പ്രൈമറി സ്‌കൂൾമുതൽ യൂണിവേഴ്സിറ്റി തലംവരെയുള്ള അധ്യാപകർ അടങ്ങുന്നതാണ് ഗ്രൂപ്പ്. രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളാണ്‌ തുടങ്ങിയത്. ആലപ്പുഴ എസ്ഡി കോളേജ്‌ അധ്യാപകൻ ഡോ. സുനിൽകുമാർ മുഹമ്മയാണ് സ്ഥാപകൻ. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആർ പത്മകുമാർ, ഹയർസെക്കൻഡറി അധ്യാപകൻ കെ കെ നഹാർ, മുൻട്രെയിനിങ് കോളേജ് അധ്യാപിക  ഡോ. എസ് ശോഭന എന്നിവർ അഡ്മിൻമാരാണ്‌.
ടീച്ചേഴ്സ് ഒൺലി ഫോറം കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്‌തു. അധ്യാപകൻ സുധീർ കരമന സംസാരിച്ചു. മാസത്തിൽ മൂന്നുദിവസം അധ്യാപകരുടെ ഇതര കഴിവുകൾ ഗ്രൂപ്പിൽ അവതരിപ്പിക്കാം. പ്രതിഭാസംഗമം 28 മുതൽ 30 വരെ നടക്കും. സംവിധായകൻ എസ് എൽ പുരം ജയസൂര്യ ഉദ്ഘാടനംചെയ്യും. പ്രമുഖ അധ്യാപകരുടെയും മറ്റ്‌ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ക്ലാസുകൾ ഗ്രൂപ്പിൽ അവതരിപ്പിക്കും. ഫോൺ: 9446485974.
പ്രധാന വാർത്തകൾ
 Top