13 July Monday
തോട്ടപ്പള്ളി

കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
ആലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേ ആഴവും വീതിയും കൂട്ടാനുള്ള നടപടികൾക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന സമരം ഇരട്ടത്താപ്പെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി.    
കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് വിലപിക്കുകയും സർക്കാർ പദ്ധതി നടപ്പാക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുകയും ചെയ്യുകയാണ്‌. തണ്ണീർമുക്കം സബ് റോഡിന്റെ ഭാഗങ്ങൾ പൂർണമായി മാറ്റാനും കായലുകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കൽ മാറ്റാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. കെ സി ജോസഫ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഉമ്മൻ ആലുംമൂടൻ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top