13 July Monday

സെറ്റ്‌ പൊളി‌ക്കലിനെതിരെ നാടക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
ആലപ്പുഴ
ബേസിൽ ജോസഫിന്റെ മിന്നൽ മുരളി എന്ന സിനിമയ്ക്ക് വേണ്ടി കാലടിയിൽ ഒരുക്കിയ സിനിമ സെറ്റ്  ഹിന്ദു വർഗീയവദികൾ തകർത്ത സംഭവത്തിൽ നാടക് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 
പഞ്ചായത്തിൽ പണംഅടച്ചു അനുവാദം വാങ്ങി നിർമിച്ച സെറ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട്‌ പട്ടാപ്പകൽ തല്ലിത്തകർത്തത് ഞെട്ടൽ ഉണ്ടാക്കുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിയ്‌ക്കാനാണ്‌ ഈ പൊളിയ്ക്കൽ ഗൂഢാലോചന. 
എല്ലാ ജനാധിപത്യ വിശ്വാസികളും ഈ നിന്ദ്യമായ പ്രവൃത്തിയിൽ പ്രതിഷേധിക്കണമെന്ന് നാടക് പ്രസിഡന്റ്‌ രാജ് മോഹൻ നീലേശ്വരവും ജനറൽ സെക്രട്ടറി ജെ ശൈലജയും അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top