02 December Wednesday

കൊയ്‌ത്തിനും സംഭരണത്തിനും പ്രോട്ടോക്കോള്‍ നെല്ലുലോറി തടയില്ല

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020

 

 
ആലപ്പുഴ
കുട്ടനാട് മേഖലയിലെ നെല്ല് കൊയ്‌ത്തും സംഭരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ തീരുമാനം. നെല്ല് കൊയ്‌ത്തും സംഭരണവും തടസ്സമില്ലാതെ തുടരും. എത്രയും വേഗം കൊയ്‌ത്ത്‌  പൂർത്തിയാക്കും. വിളവെടുപ്പും സംഭരണവും അവശ്യസേവനങ്ങളാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, വി എസ്‌ സുനിൽകുമാർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. ആലപ്പുഴ,കോട്ടയം, പത്തനംതിട്ട  ജില്ലകൾക്ക്‌ തീരുമാനം ബാധകമാണ്‌. കലക്‌ടർക്കാണ്‌ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല. 
 സംഭരണത്തിന് നിയോഗിച്ച കയറ്റിറക്ക് തൊഴിലാളികൾക്കും ലോറി, കൊയ്‌ത്തുയന്ത്രം ഡ്രൈവർമാർക്കുമായി കൊറോണ പ്രതിരോധ നിർദേശങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രത്യേക പ്രോട്ടോക്കോൾ കലക്‌ടർ തയ്യാറാക്കി നൽകും. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാനായി മെഡിക്കൽസംഘത്തെ നിയോഗിക്കും. മാസ്‌ക്‌ നൽകും. പരസ്‌പരം പാലിക്കേണ്ട അകലം സംബന്ധിച്ച് ക‌ൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഡ്രൈവർമാർ, കൊ‌യ്‌ത്തുയന്ത്രം ഓടിക്കുന്നവർ, റിപ്പയർ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത്‌ ബാധകമാകും.
ലോറികളിൽ ലോഡ് കൊണ്ടുവരുമ്പോഴും കൊയ്‌ത്തുയന്ത്രം നീക്കുമ്പോഴും ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പാസ് നൽകും. ജില്ലാ ഭരണകേന്ദ്രം പൊലീസുമായിചേർന്ന് മേൽനോട്ടം നിർവഹിക്കും. ഇവരെ വഴിയിൽ തടയാതിരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ലോറികളിൽ ‘നെല്ല് സംഭരണം’ എന്ന് ബോർഡ് വയ്‌ക്കാനും നിർദേശിച്ചു. 
ലോറിയുടെ അപര്യാപ്തത ഉണ്ടായാൽ മില്ലുടമകൾ കലക്‌ടറെ അറിയിക്കണം. സംഭരണത്തിന്‌ മില്ലുടമകൾ കാലതാമസം വരുത്തിയാൽ സർക്കാർ കണ്ടെത്തുന്ന ഗോഡൗണുകളിലേക്ക് നെല്ല് മാറ്റും. ചെലവ് സർക്കാർ വഹിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top