26 May Tuesday
ലോക്ക്‌ഡൗൺ ലംഘനം

ആയിരത്തിലധികം പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

ആലപ്പുഴയിൽ കടകൾക്ക്‌ മുന്നിൽ കൂട്ടംകൂടിയവർക്ക്‌ സുരക്ഷാ മുന്നറിയിപ്പ്‌ നൽകുന്ന ഉദ്യോഗസ്ഥൻ

 
ആലപ്പുഴ
ലോക്ക്‌ഡൗൺ നിയന്ത്രണം ലംഘിച്ച്‌ നിരത്തിലിറങ്ങിയതിന്‌ വ്യാഴാഴ്‌ച 197 ​കേസുകളിൽ 203 പേരെ അറസ്​റ്റ്​ചെയ്​തു. ചൊവ്വാഴ്‌ച 301 പേർക്കെതിരെയും ബുധനാഴ്‌ച 314 പേർക്കെതിരെയും കേസെടുത്തിരുന്നു. ഇതോടെ ജില്ലയിൽ മൂന്നുദിവസത്തിനിടെ കേസെടുത്തവരുടെ എണ്ണം 813 ആയി. ‌പിടിച്ചെടുത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും വാഹനം ഓടിച്ചയാളുടെ ലൈസൻസ് ആറ്​ മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്യാനുമുള്ള നടപടി തുടങ്ങി. 
 റോഡരികിൽ ആവശ്യമില്ലാതെ നിന്ന 112 പേർക്കെതിരെയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്രചെയ്‌തതിന്​ 23 പേർക്ക് എതിരെയും  നിരീക്ഷണ മാനദണ്ഡം ലംഘിച്ചതിന്​ രണ്ട്​ പേർക്കെതിരെയും കേസെടുത്തു. സത്യവാങ്മൂലം ഇല്ലാതെ യാത്രചെയ്‌തതിന്​ 64 പേർക്ക് എതിരെയും കേസുണ്ട്‌.  
 സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന്​ ആലപ്പുഴ സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ലോക്ക് ഡൗൺ രണ്ട് ദിവസം പിന്നിട്ടിട്ടും പൊതുഇടങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയാത്തതിൽ ആശങ്കയുണ്ടെന്ന്​ ജില്ലാ പൊലീസ് മേധാവി ജെയിംസ്​ ​ജോസഫ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top