02 December Wednesday

പൊതിച്ചോർ മാത്രമല്ല, മരുന്നും വീട്ടിലെത്തും

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020
 
ആലപ്പുഴ
ലോക്ക്‌ഡൗണിലും പാതിരപ്പള്ളിക്കാരെ ഊട്ടുന്ന സ്‌നേഹജാലകം  ജനകീയ ഭക്ഷണശാലയിലൂടെ ഇനി അവശ്യവസ്‌തുക്കളും വീടുകളിലെത്തും. തുമ്പോളിമുതൽ കലവൂർവരെയുള്ള പ്രദേശത്തെ വീടുകളിൽ അവശ്യസാധനവും മരുന്നും എത്തിക്കും. ആവശ്യമുള്ള സാധനങ്ങളുടെ വിവരങ്ങൾ 9383416153 എന്ന വാട്‌സ്‌ ആപ്പ്‌ നമ്പറിലേക്ക്‌ അയച്ചാൽ മതി. 
 ഓഡിയോ റെക്കോഡ്  ചെയ്‌തോ പേപ്പറിൽ എഴുതി ഫോട്ടോ എടുത്തോ ടൈപ്പ്  ചെയ്‌തോ അയക്കാം. മെസേജ് കിട്ടിയാൽ 10 മിനിറ്റിനകം സ്‌നേഹജാലകം അധിക‌ൃതർ ബന്ധപ്പെടും. ദിവസവും പകൽ മൂന്നുവരെ കിട്ടുന്ന ഓർഡർ പ്രകാരമുള്ള സാധനങ്ങൾ നാലിനും ആറിനും ഇടയിൽ വീടുകളിലെത്തിക്കും. അത്യാവശ്യമായി കിട്ടേണ്ട മരുന്നുകൾ ഉടൻ ഡെലിവറിചെയ്യും. സാധനങ്ങളുടെ വില മാത്രമാണ്‌ ഈടാക്കുക. 
 ആദ്യദിനത്തിൽ അമ്പതിലേറെ ഓർഡറാണ്‌ ലഭിച്ചത്‌. എന്നാൽ, രണ്ടാംദിനത്തിൽ നൂറോളമായി ഉയർന്നു. 
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ അഞ്ഞൂറിലേറെ പൊതിച്ചോറാണ് സൗജന്യമായി ജനകീയ ഭക്ഷണശാല വിതരണംചെയ്യുന്നത്‌. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഇവിടെനിന്ന്‌ ഭക്ഷണം എത്തിക്കുന്നുണ്ട്‌. ഭക്ഷണശാലയിൽനിന്ന്‌ പൊതിച്ചോർ എടുക്കാനും സൗകര്യമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top