സ്വന്തം ലേഖകൻ
മുഹമ്മ
റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരു ദിവസം ബാക്കിനിൽക്കെ ആലപ്പുഴയും ചേർത്തലയും ഒപ്പത്തിനൊപ്പം. 52 ഇനങ്ങൾ പൂർത്തിയായപ്പോൾ ഇരു സബ്ജില്ലകൾക്കും 178 പോയിന്റ് വീതമുണ്ട്. അവസാന ദിനമായ ശനി 46 ഇനങ്ങളിൽ മത്സരം നടക്കും.
ആലപ്പുഴയ്ക്ക് 20 സ്വർണവും 14 വെള്ളിയും 10 വെങ്കലവുമുണ്ട്. ചേർത്തലയ്ക്ക് 17 സ്വർണം, 20 വെള്ളി, 13 വെങ്കലവുമുണ്ട്. സ്കൂളുകളിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്എസ്എസ് 45 പോയിന്റോടെ ഒന്നാമതാണ്. 43 പോയിന്റുള്ള ചാരമംഗലം ഡിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും.
മുഹമ്മ മദർ തേരസ സ്കൂളിൽ ശനി വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനാകും. അന്താരാഷ്ട്ര കായികതാരം ആർ സജീവൻ മുഖ്യാതിഥിയാകും. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാ. ഡോ. സാംജി വടക്കേടം മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..