07 December Tuesday

നവീകരണം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

എ സി റോഡിൽ പള്ളാത്തുരുത്തി–- പക്കി പാലങ്ങൾക്കിടയിലെ കാന നിർമാണം പുരോഗമിക്കുന്നു

 ആലപ്പുഴ

വെള്ളമിറങ്ങിയതോടെ എസി റോഡ്‌  നവീകരണം പുനരാരംഭിച്ചു. മനയ്‌ക്കച്ചിറയിലെയും രാമങ്കരിയിലെയും കാനനിർമാണമാണ്‌ തുടങ്ങിയത്‌. 
വെള്ളംകയറി മനയ്‌ക്കച്ചിറ മുതൽ മങ്കൊമ്പ്‌ വരെയുള്ള പ്രവൃത്തികൾ തടസ്സപ്പെട്ടിരുന്നു. പാറശേരി പാലം രണ്ടുദിവസത്തിനകം പൊളിക്കും. കലുങ്ക്‌ നിർമാണത്തിന്‌ പ്രീകാസ്‌റ്റ്‌ ഘടകങ്ങളും മറ്റും പെരുന്നയിൽനിന്ന്‌ എത്തിക്കുന്നതിനാണ്‌ പൊളിക്കൽ വൈകിപ്പിച്ചത്‌. ഗതാഗത തടസ്സമുണ്ടാവാതിരിക്കാൻ താൽക്കാലികപാത ഒരുക്കി.  
മങ്കൊമ്പ്‌–- ചമ്പക്കുളം റൂട്ടിലുള്ള മാമ്മൂട് പാലം ഗതാഗത യോഗ്യമാക്കിയശേഷം മാത്രമേ മാധവശേരി പാലം പൊളിക്കു. കിടങ്ങറ വലിയ പാലത്തിന്റെയും നെടുമുടി വലിയ പാലത്തിന്റെയും പൈലിങ്‌ തുടരുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top