29 November Monday

ഇത് കാലംകാത്തുവച്ച മം​ഗല്യച്ചരട്

സ്വന്തം ലേഖകൻUpdated: Tuesday Oct 26, 2021

സജീന

അമ്പലപ്പുഴ 
നന്മയുള്ളവരുടെ കണ്ണിലൂടെ സ്വപ്‍നം കാണാൻ പഠിച്ച സജീനയ്‍ക്ക് ഇനി പുതുജീവിതം. വൈകല്യം തളർത്തി വീഴ്‍ത്തിയ ചക്രക്കസേരയിലിരുന്ന് അച്ഛനമ്മമാരുടെ കണ്ണ് നനയാതിരിക്കാൻ തന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട സജീനയ്‍ക്ക് കാലം ഒരു മംഗല്യച്ചരട് നൽകുകയാണ്. 
ഓട്ടോഡ്രൈവറായ പുറക്കാട് പള്ളിപ്പുരയിടം വീട്ടിൽ അബ്ദുൾ റഹ്മാൻ --– ആസിയ ദമ്പതികളുടെ മകൾ സജീനയെ പുനലൂർ സ്വദേശി വാഹിദാണ് ജീവിത സഖിയാക്കുന്നത്. 
സജീനയുടെ മൂത്ത മൂന്നു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. 
മകളെ തോളിലേറ്റിയാണ്‌ അബ്ദുൾ റഹ്മാൻ പ്ലസ്ടു വരെ പഠിപ്പിച്ചത്‌. എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ വീട്ടുകാരെ സഹായിക്കാമെന്ന ചിന്തയായിരുന്നു 
പഠനശേഷം സജീനയ്‍ക്ക്. ഒരുപാട് അലഞ്ഞെങ്കിലും ഫലംകണ്ടില്ല. ഗള്‍ഫില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ് വാഹിദ്. കോവിഡ് തുടങ്ങിയപ്പോഴാണ് നാട്ടിലെത്തിയത്. 
ജില്ലാ വീൽചെയർ യൂസേഴ്സ് വെൽഫെയർ സൊസൈറ്റി അംഗം കൂടിയായ സജീന എഡിആർഎഫ്, എസിസിഒകെ അമ്പലപ്പുഴ തുടങ്ങിയ ജീവകാരുണ്യമേഖലയിലും സജീവമാണ്. വ്യാഴാഴ്‌ച പുറക്കാട് എഎസ്എം ഓഡിറ്റോറിയത്തിലാണ് മിന്നുകെട്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top