06 December Monday

ഇമ്യൂണിറ്റി ബൂസ്റ്റര്‍ 
മരുന്നുവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

 ആലപ്പുഴ

തൃക്കുന്നപ്പുഴ, മുഹമ്മ പഞ്ചായത്തുകളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നു വിതരണം തുടങ്ങി. തൃക്കുന്നപ്പുഴ പല്ലന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ്കുമാറും മുഹമ്മ കല്ലാപ്പുറം ഹോമിയോ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും ഉദ്ഘാടനംചെയ്‍തു.
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും മരുന്ന് നൽകാന്‍ ഇരുപഞ്ചായത്തുകളിലും ക്രമീകരണം ഏർപ്പെടുത്തി. തൃക്കുന്നപ്പുഴയിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സിയാര്‍ അധ്യക്ഷനായി. വാർഡംഗം അർച്ചന ദിലീപ്, മെഡിക്കൽ ഓഫീസർ രശ്മി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുഹമ്മയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ ടി റെജി, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ നസീമ, ബ്ലോക്ക് പഞ്ചായത്തംഗം എം എസ് ലത, ഡോ. ഉഷാദേവി എന്നിവർ പങ്കെടുത്തു.
ചുനക്കര കോമല്ലൂർ ആയൂഷ് ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്‍തു. സ്ഥിരംസമിതി അധ്യക്ഷൻ വി കെ രാധാകൃഷ്‍ണൻ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ മാമ്മൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, വാർഡംഗം വിജയകുമാരിയമ്മ എന്നിവർ സംസാരിച്ചു.
ചേർത്തലയിൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ വിതരണം ഉദ്‌ഘാടനംചെയ്‌തു. ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ടോമി അധ്യക്ഷയായി. സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സന്തോഷ്‌, കൗൺസിലർ പ്രമീളാദേവി, ആശുപത്രി സൂപ്രണ്ട്‌  വി എസ്‌ സജിത എന്നിവർ സംസാരിച്ചു. 26, 27 തീയതികളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്ന മുഴുവൻ കുട്ടികൾക്കും മരുന്ന്‌ നൽകും. 
വെളിയനാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ ബിന്ദു ശ്രീകുമാർ നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സഞ്ചു ബിനോജ് അധ്യക്ഷയായി. ഡോ. പ്രമിത പി പിള്ള, സിന്ധു സൂരജ്, അനുമോൾ, മായ,  യമുന എന്നിവർ സംസാരിച്ചു. 
പോർട്ടൽ വിലാസം: https://ahims.kerala.gov.in.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top