06 December Monday

കുട്ടനാട്ടിൽ ഫിഷറീസ് വകുപ്പിന് ആസ്ഥാനകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
മങ്കൊമ്പ്
കുട്ടനാട്ടിൽ ഫിഷറീസ് വകുപ്പിന് ആസ്ഥാന കേന്ദ്രം നിർമിക്കുന്നതിനും എടത്വാ മങ്കോട്ട ചിറയിലെ മത്സ്യ ഹാച്ചറി വിപുലീകരിക്കുന്നതിനും മന്ത്രി സജി ചെറിയാന്റെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനം. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്ന നിലയിൽ ഫിഷറീസ് വകുപ്പ് പദ്ധതികൾ നടപ്പാക്കും. 
പഞ്ചായത്ത് അടിസ്ഥാനത്തിൽ  മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർക്ക് മന്ത്രി നിർദേശം നൽകി. ഒരു നെല്ലും ഒരു മീനും പദ്ധതി കൃഷി വകുപ്പുമായി കൂടിയാലോചിച്ച് നടപ്പാക്കും. 
രണ്ടാംകൃഷി ഇല്ലാത്ത പാടശേഖരങ്ങളും തരിശുനിലങ്ങളും വർഷകാലത്ത് സൃഷ്‌ടിക്കുന്ന വെല്ലുവിളികളെ ഇതിലൂടെ മറികടക്കാനാകും– സജി ചെറിയാൻ പറഞ്ഞു. തോമസ് കെ തോമസ് എംഎൽഎയുടെ അഭ്യർഥനപ്രകാരം ചേർന്ന യോഗത്തിൽ ഫിഷറീസ് ഡയറക്‌ടർ ആർ ഗിരിജ, ഡെപ്യൂട്ടി ഡയറക്‌ടർ എസ് ഐ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top