06 December Monday

തുറവൂർ ഉത്സവത്തിന്‌ നാളെ കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
ചേർത്തല
തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്‌ച മുതൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവനുസരിച്ച്‌ രൂപീകരിച്ച 23 അംഗ കമ്മിറ്റി നേതൃത്വത്തിലാണ്‌ ഉത്സവം. 27ന് രാത്രി ഏഴിന് പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും പുതുമന വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറും. മൂന്നിന് വലിയവിളക്ക്‌ ഉത്സവം. 
നാലിന് ദീപാവലിനാളിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. കോങ്കേരിൽ കുടുംബക്ഷേത്രത്തിൽ തയ്യാറാക്കിയ കൊടിക്കയറും കണ്ണുവെള്ളിയിൽ തയ്യാറാക്കിയ കൊടിക്കുറയും 27ന് ക്ഷേത്രത്തിൽ സമർപ്പിക്കും. ഉത്സവ നടത്തിപ്പിന് ക്ഷേത്രപരിധിയിലെ പ്രധാന ക്ഷേത്രങ്ങളുടെ ഭാരവാഹികളുടെയും ഉപദേവ ക്ഷേത്രസമിതികളുടെയും സാമൂഹ്യ സാമുദായിക സംഘടനാ ഭാരവാഹികളുടെയും യോഗം ചേരും. വാർത്താസമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ചെയർമാൻ കെ ഗോപിനാഥൻനായർ, കൺവീനർ സി സി ബെന്നി, അനിൽ ഏണിശേരിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top