30 November Monday

വയലാറിലേക്ക് ദീപശിഖാ റിലേ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
ആലപ്പുഴ
പുന്നപ്ര വയലാർ സമരത്തിന്റെ 74–--ാം വാർഷിക വാരാചരണത്തിന് സമാപനംകുറിച്ച് ചൊവ്വാഴ്‌ച വയലാറിലേക്ക് ദീപശിഖാറിലേ നടക്കും. 
രാവിലെ ഒമ്പതിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സമരസേനാനി കെ കെ ഗംഗാധരനും ദീപശിഖ കൊളുത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് റിലേ പ്രയാണം. അഞ്ചുപേർ വീതമുള്ള അത്‌ലീറ്റുകൾ ദീപശിഖ കൈമാറി വയലാറിലെത്തിക്കും. 12.15ന് വയലാറിലെത്തുന്ന ദീപശിഖ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഏറ്റവാങ്ങും. തുടർന്ന് പുഷ്‌പാപാർച്ചന. വൈകിട്ട് ആറിന് വയലാർ മണ്ഡപത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് ചെറുപൊതുയോഗംചേരും. സമരചരിത്രത്തിൽ ഉജ്ജ്വല അധ്യായം എഴുതിച്ചേർത്ത വയലാർ രക്തസാക്ഷിദിനം ചൊവ്വാഴ്‌ച നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top