23 November Monday

സൂക്ഷിക്കണേ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
ആലപ്പുഴ
ജില്ലയിൽ കോവിഡ് അതിവ്യാപനം തുടരുന്നു. രണ്ട് ദിവസത്തിൽ 1248 പുതിയ രോഗികളുണ്ടായി. രോഗമുക്തിയും വർധിച്ചിട്ടുണ്ട്‌. രണ്ട് ദിവസത്തിനിടെ 1341 പേർ രോഗമുക്തരായി. ശനിയാഴ്‌ച 706 പേർക്കും ഞായറാഴ്‌ച 542 പേർക്കും കോവിഡ് പോസിറ്റീവായി. ശനിയാഴ്‌ച 98ഉം   ഞായറാഴ്‌ച 94 ശതമാനം പേർക്കും സമ്പർക്കബാധയുണ്ടായി. ശനിയാഴ്‌ച 472 പേർ രോഗമുക്തരായപ്പോൾ ഞായറാഴ്‌ച 869 പേർ രോഗമുക്തരായി.  
ശനിയാഴ്‌ച 13 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഞായറാഴ്‌ച ഇത് 25 ആയി ഉയർന്നു. ഞായറാഴ്‌ച ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തി. കഴിഞ്ഞ ആറുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം 500ന് മുകളിലാണ്‌. ഒരാഴ്‌ചയിൽ ജില്ലയിൽ 4553 പുതിയ രോഗികളുണ്ട്. ഇതിൽ 4421 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 97 ശതമാനം.
രണ്ട് ദിവസത്തിൽ 224 പേർക്കാണ് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്‌ച 106 പേർക്കും ഞായറാഴ്‌ച 118 പേർക്കും. ആലപ്പുഴയ്‌ക്ക്‌ പുറമേ പുന്നപ്ര തെക്ക് 69, പാണാവള്ളി 30, ചേർത്തല, ചെർത്തല തെക്ക് 24 വീതം, ക‌ൃഷ്‌ണപുരം 19, പട്ടണക്കാട് 17, ഭരണിക്കാവ് 16, തണ്ണീർമുക്കം 15, മുതുകുളം 12, കായംകുളം, അമ്പലപ്പുഴ വടക്ക് 11 വീതം, ചെങ്ങന്നൂർ, ആര്യാട് 10 വീതം എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ. ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 28,926 ആയി. സമ്പർക്കത്തിലൂടെ 26,202 പേർക്കും. ആകെ 21,054പേർ രോഗമുക്തരായി. 7890 പേർ ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top