16 October Saturday

ഐഎൻടിയുസി സംസ്ഥാന നേതാവ് സിഐടിയുവില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ഐഎൻടിയുസിയില്‍നിന്ന് രാജിവച്ചെത്തിയവരെ ഡി ലക്ഷ്‍മണന്‍ സ്വീകരിക്കുന്നു

ആലപ്പുഴ
ഐഎൻടിയുസി യൂണിയൻ സംസ്ഥാന നേതാവും സഹപ്രവര്‍ത്തകരും സിഐടിയുവിലെത്തി. മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ നസറുദ്ദീനും (നാസർ) സഹപ്രവർത്തകരായ ഗിരിഷ്, ഷക്കീല, അബ്‌ദുൽ സലാം എന്നിവരുമാണ് രാജിവച്ച് മുനിസിപ്പൽ ലേബർ യൂണിയൻ സിഐടിയുവിൽ ചേർന്നത്. 
യൂണിയൻ പ്രസിഡന്റ് ഡി ലക്ഷ്‌‌മണൻ അംഗത്വം നൽകി നവാഗതരെ വരവേറ്റു. സ്വീകരണ യോഗത്തിൽ ആർ അപ്പുക്കുട്ടൻ പിള്ള അധ്യക്ഷനായി. എൻ എസ് റോബർട്ട്, വിൻസെന്റ്, വി എം ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top