20 October Tuesday

മരണവാറന്റിനെതിരെ കർഷകരോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

ഹരിപ്പാട്‌ ഹെഡ് പോസ്‌റ്റോഫീസിന്‌ മുമ്പിൽ നടന്ന സമരം കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
ബിജെപിയുടെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ സംസ്ഥാനത്താകെ കർഷക പ്രതിഷേധം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. 
രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. കേന്ദ്ര കർഷകദ്രോഹ ബില്ലിനെതിരെ കർഷകരോഷമിരമ്പുന്നു.  രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നൂറുകണക്കിന് കർഷകരാണ്‌ പ്രതിഷേധവുമായി തെരുവിലുള്ളത്‌. ബിൽ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ സമിതി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കർഷകവിരുദ്ധ ബില്ലിന്റെ കോപ്പി കത്തിച്ചു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ഓൾ ഇന്ത്യ കിസാൻ സഭ സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി ജോസ് ഉദ്ഘാടനംചെയ്‌തു. കർഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ജി രഘുദേവ് അധ്യക്ഷനായി. സിഐടിയു നേത‌ൃത്വത്തിൽ തൊഴിലാളികൾ പ്രകടനമായെത്തി അഭിവാദ്യംചെയ്‌തു.
 ഹരിപ്പാട് കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ആർ സുരേഷ്‌കുമാർ അധ്യക്ഷനായി. ചേർത്തലയിൽ കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എം സന്തോഷ്‌കുമാർ ഉദ‌്‌ഘാടനംചെയ‌്തു. കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗം യു മോഹനൻ അധ്യക്ഷനായി.
 ചാരുംമൂട്ടിൽ അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം എൻ  സുകുമാരപിള്ള ഉദ്ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ജി മധുസൂദനൻനായർ അധ്യക്ഷനായി. ചെങ്ങന്നൂരിൽ കർഷകസംഘം  ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. അനിൽകുമാർ അധ്യക്ഷനായി. കായംകുളത്ത്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. കെ ജി സന്തോഷ് അധ്യക്ഷനായി. മാരാരിക്കുളത്ത്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി ജി മോഹനൻ ഉദ്ഘാടനംചെയ്‌തു. വി പി ചിദംബരൻ അധ്യക്ഷനായി. 
അരൂരിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ പി ഷിബു ഉദ്ഘാടനംചെയ്‌തു. കുമാരി പൊന്നപ്പൻ അധ്യക്ഷയായി. മാവേലിക്കരയിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ഡി സുനിൽകുമാർ അധ്യക്ഷനായി. 
അമ്പലപ്പുഴയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം വി വിജയകുമാർ ഉദ്ഘാടനംചെയ്‌തു. വി സി മധു അധ്യക്ഷനായി.  
മങ്കൊമ്പിൽ എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം തോമസ് കെ തോമസും ഉദ്ഘാടനംചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ അധ്യക്ഷനായി. രാമങ്കരിയിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഡോ. കെ സി ജോസഫ് ഉദ്ഘാടനംചെയ്‌തു. അഡ്വ. മുട്ടാർ ഗോപാലക‌ൃഷണൻ അധ്യക്ഷനായി. 
കഞ്ഞിക്കുഴിയിൽ കിസാൻ സഭ ജില്ലാസെക്രട്ടറി ആർ സുഖലാൽ ഉദ്ഘാടനംചെയ്‌തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി തങ്കച്ചൻ അധ്യക്ഷനായി. കാർത്തികപ്പള്ളി പോസ്റ്റോഫീസിനു മുന്നിൽ കിസാൻ സഭ ദേശീയ സമിതി അംഗം പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി ഒ എം സാലി അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top