31 October Saturday

കൺസ്യൂമർഫെഡ് ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

കൺസ്യൂമർ ഫെഡ്‌ ജീവനക്കാർ നടത്തിയ സംയുക്‌ത സത്യഗ്രഹം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കൺസ്യൂമർഫെഡ് ജീവനക്കാർ ധർണനടത്തി. അന്യായമായി സസ്‌പെൻഡ്‌ ചെയ്‌ത ട്രേഡ് യൂണിയൻ നേതാക്കളെ ഉടൻ തിരിച്ചെടുക്കുക, ജീവനക്കാരുടെ പ്രമോഷൻ നടപ്പാക്കുക, മുഴുവൻ ജീവനക്കാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, സിഎൻഎംഇ എന്നീ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്കിന്‌ മുന്നോടിയായാണ്‌ കൺസ്യൂമർഫെഡിന്റെ പറവൂർ റീജയണൽ ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തിയത്‌. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്‌തു. രാജേഷ് ബാബു അധ്യക്ഷനായി. ബഷീർ കോയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജെ ജയകുമാർ, എൻ പി വിദ്യാനന്ദൻ, വി അജയകുമാർ, സി ശ്രീകുമാർ, കെ മിനിമോൾ, പി സുനിൽ എന്നിവർ സംസാരിച്ചു. എസ് സുരേഷ് സ്വാഗതവും വിനോദ് ജി അമ്പക്കാട് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top