29 October Thursday

കോവിഡ് പ്രതിരോധം പത്തിയൂരിൽ വീടുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

പ്രതിരോധ കിറ്റ്‌ വിതരണം പ്രസിഡന്റ്‌ കെ സുകുമാരൻ ഉദ്‌ഘാടനംചെയ്യുന്നു

കായംകുളം
കോവിഡ് പ്രതിരോധ സാമഗ്രി വീടുകളിലെത്തിച്ച പത്തിയൂർ പഞ്ചായത്ത്‌.  പദ്ധതിയുടെ ഭാഗമായി 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. മാസ്‌ക്‌, സാനിറ്റൈസർ, വില്വാധി ഗുളിക, അഗസ്‌ത്യ രസായനം, അപരാജിത ധൂമ ചൂർണം എന്നിവ പഞ്ചായത്ത് തയാറാക്കിയ തുണി സഞ്ചിയിലാക്കിയാണ് വീടുകളിൽ എത്തിക്കുന്നത്‌. വാർഡുതല ജാഗ്രതാ സമിതികളാണ്‌ സാമഗ്രികൾ വീടുകളിലെത്തിക്കുന്നത്‌. 
പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുകുമാരൻ ഉദ്‌ഘാടനംചെയ്‌തു. സ്ഥിരം സമിതി ചെയർമാൻ കെ ബി പ്രശാന്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ലീലാ ഗോകുൽ, ജി പ്രകാശ്, ഐ ജയകുമാരി, ജിഹരികുമാർ, എസ് ഗോപിനാഥൻ പിള്ള, സെക്രട്ടറി ഗീവർഗീസ്, അസി. സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top