29 October Thursday

യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ സമരം കോവിഡ് പരത്താനെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
മാവേലിക്കര
കണ്ടെയ്‌ന്റ്‌‌മെന്റ് സോണിൽ താമസിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ്‌ സത്യഗ്രഹത്തിൽപങ്കെടുത്തു. യൂത്ത്‌ കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് ഇക്ബാലാണ് വെള്ളിയാഴ്‌ച കറ്റാനം ജങ്ഷനിൽ സമരം നടത്തിയത്. ഭരണിക്കാവ് പഞ്ചായത്തിൽ 14–--ാം വാർഡിൽ ഇയാൾ താമസിക്കുന്ന പ്രദേശത്ത് നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഇവിടം കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. ഇത് കൂട്ടാക്കാതെ സമരം നടത്തിയത് കോവിഡ് പരത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന്‌ ‌ആരോപണം ഉയർന്നു. സാമൂഹ്യ അകലം പാലിക്കാതെ ആളുകളെ വിളിച്ചുകൂട്ടി നടത്തിയ സമരം മണിക്കൂറുകളോളം നീണ്ടു. കോൺഗ്രസ് നേതാക്കളായ അഡ്വ. ജോൺസൺ എബ്രഹാമും, കെ പി ശ്രീകുമാറും സമരത്തിനെത്തിയിരുന്നു. ഇക്ബാൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേരളാ എപിഡെമിക് ഡിസീസ് ഓർഡിനൻസ് ആക്‌ട്‌ 2020 പ്രകാരം കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top