14 October Monday
മേൽപ്പാലം 12ന്‌ തുറക്കും

പണ്ടാരക്കുളത്ത്‌ ടവർ ഉയർന്നു

സ്വന്തം ലേഖകൻUpdated: Monday Aug 26, 2024

പണ്ടാരക്കുളത്ത് മേൽപ്പാലത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള പുതിയ ടവർ നിർമാണം പൂർത്തിയായപ്പോൾ. സമീപത്ത് പഴയ ഉയരം കുറഞ്ഞ ടവറും കാണാം

തകഴി 
ആലപ്പുഴ–-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിനായി പണ്ടാരക്കുളം മേൽപ്പാലത്തിന്റെ മുകളിലെ വൈദ്യുതിലൈൻ ഉയർത്തി സ്ഥാപിക്കുന്നതിന്‌ ടവർ നിർമാണം പൂർത്തിയായി. അടുത്ത 12ന് മേൽപ്പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. 
 പുതിയ പ്ലാറ്റ്ഫോം നിർമിച്ചാണ് ടവർ ഉയർത്തിയത്‌. മേൽപ്പാലത്തിന്റെ തെക്കേടവറിൽ അറ്റകുറ്റപ്പണി പൂർത്തിയായാൽ വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കും. 
  മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതിലൈൻ മാറ്റാത്തതിനാൽ ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. പാലത്തിന്റെ കൈവരികളുടെ നിർമാണവും പുരോഗമിക്കുകയാണ്‌. മേൽപ്പാലത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തേണ്ടിവന്നതാണ് പ്രതിസന്ധിയായത്‌. ഏറെനാളായി പാലത്തിന് താഴെ ഒറ്റവരി പാതയിലൂടെയാണ്‌ ഗതാഗതം. 
  ഒരുസമയം ഒറ്റവശത്തുനിന്ന്‌ മാത്രമാണ്‌ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്‌. തിരക്കേറിയ രാവിലെയും വൈകിട്ടും  യാത്രക്കാർ ഏറെനേരം കുരുക്കിൽ പെട്ടിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top