27 September Monday

സഞ്ചാര സൗഹൃദ റോഡ് ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

കഞ്ഞിക്കുഴി പഞ്ചായത്ത് 14‑ാം വാർഡിൽ സഞ്ചാര സൗഹൃദ റോഡ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി
പഞ്ചായത്ത് 14–-ാം വാർഡിൽ സഞ്ചാര സൗഹൃദ റോഡ് മന്ത്രി പി പ്രസാദ്‌ ഉദ്ഘാടനംചെയ്‌തു. റോഡരികുകൾ മാലിന്യ കേന്ദ്രമായി മാറരുതെന്ന് മന്ത്രി പറഞ്ഞു. എം ഡി സുധാകരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ജി മോഹനൻ, പഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, കെ കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിജി അനിൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  കെ കമലമ്മ, സിപിഐ എം ലോക്കൽ  സെക്രട്ടറി അനിൽകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി ആർ രവി പാലൻ, പഞ്ചായത്ത് അംഗം ഷീല പ്രദീഷ് ബെൽ. പഞ്ചായത്ത് അംഗം രജനി രവി പാലൻ തുടങ്ങിയവർ പങ്കെടുത്തു. ജി ഉദയപ്പൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top