08 August Saturday

എഫ്എസ്ഇടിഒ സമരസാക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

എഫ്എസ്ഇടിഒ സമരസാക്ഷ്യം മിനി സിവിൽ സ്‌റ്റേഷനുമുന്നിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഡി സുധീഷ് ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക. 
കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എഫ്എസ്ഇടിഒ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമര സാക്ഷ്യം സംഘടിപ്പിച്ചു. ആറു താലൂക്കുകളിലായി 1000 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. 
 കലക്‌ടറേറ്റിൽ  ജില്ലാ സെക്രട്ടറി  എ എ  ബഷീർ ഉദ്ഘാടനം ചെയ്‌തു. 
വിവിധ കേന്ദ്രങ്ങളിൽ  ജില്ലാ പ്രസിഡന്റ് എസ് ധനപാൽ, കെജിഒഎ ജില്ലാ സെക്രട്ടറി ആർ രാജീവ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സജിത്, ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ , കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഡി സുധീഷ്, ജില്ലാ പ്രസിഡന്റ് ജ്യോതികുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശരത്ചന്ദ്ര ലാൽ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ഷിബു, ജില്ലാ പ്രസിഡന്റ് വി സി സോമരാജൻ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top