03 August Monday

ഓണ്‍ൈലന്‍ പഠനസൗകര്യം ഒരുക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

താമരക്കുളം വിവിഎച്ച്എസ്എസിൽ ടിവി വിതരണം സ്‌കൂൾ മാനേജർ പി രാജേശ്വരി ഡെപ്യൂട്ടി എച്ച്എം എ എൻ ശിവപ്രസാദിന് കൈമാറി ഉദ്‌ഘാടനംചെയ്യുന്നു

ചാരുംമൂട് 
വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കി താമരക്കുളം വിവിഎച്ച്എസ്എസ് മാനേജ്മെന്റും പൂർവവിദ്യാർഥികളും. അധ്യാപകരും എസ്‌പിസിയും ചേർന്ന്‌ 48 ടിവി നൽകി.  ശിൽപ്പി ചുനക്കര രാജന്റെ മകൻ വിഷ്‌ണുരാജിന് അധ്യാപകരുടെ ചികിത്സാസഹായം ചടങ്ങിൽ കൈമാറി. ടിവി വിതരണം സ്‌കൂൾ മാനേജർ പി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. 
  പിടിഎ പ്രസിഡന്റ്‌ എം എസ് സലാമത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക സുനിത ഡി പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിജി എച്ച് നായർ, നൂറനാട് എസ്ഐ ശ്രീശാന്ത് എസ് നായർ, ഡെപ്യൂട്ടി എച്ച്എം എൻ ശിവപ്രസാദ്, എ മുരളീധരൻ ആനയടി, സ്‌റ്റാഫ് സെക്രട്ടറി സി എസ് ഹരിക‌ൃഷ്‌ണൻ, സജി കെ വർഗീസ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥികൾ 23 ടിവിയും ഒരു സ്‌മാർട്ട് ഫോണും മൂന്ന് ഡിഷ് കണക്‌ഷനും നൽകി.
പുരോഗമന കലാസാഹിത്യ സംഘം വള്ളികുന്നം കിഴക്ക് മേഖലാ കമ്മിറ്റി വിദ്യാർഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്‌തു. കുടുംബശ്രീ ഗവേർണിങ്‌ ബോർഡ് അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്‌തു. അനിൽ നീണ്ടകര അധ്യക്ഷനായി. 
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  അഡ്വ. വി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി. കെ രാജു, വള്ളികുന്നം രാജേന്ദ്രൻ, ഉദിത്ത് ശങ്കർ, ദീപാ ഉദയൻ, ഷെഫീക്ക്,  സജീവ് കാട്ടുശ്ശേരി, ടി രഞ്ജിത്ത്, പി ശശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top