ആലപ്പുഴ
ജില്ലയിൽ ഹെൽത്ത് പ്രൊമോട്ടറായി നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 10–-ാം ക്ലാസ് വിജയമാണ് യോഗ്യത. പ്രായപരിധി 20-–-35. പിവിടിജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിൽപ്പെട്ടവർക്ക് എട്ടാം ക്ലാസ് യോഗ്യത മതി.
ടിഎ ഉൾപ്പെടെ 13,500 രൂപ ഹോണറേറിയം ലഭിക്കും. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചവർക്കും ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. 31നകം പ്രോജക്‌ട് ഓഫീസ്/ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9496070348
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..