08 July Wednesday

കോൺഗ്രസ്‌ ജനങ്ങളെ വഞ്ചിക്കുന്നു: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
ആലപ്പുഴ
കുട്ടനാട്‌, അപ്പർകുട്ടനാട്‌ മേഖലകളെ വെള്ളപ്പൊക്കത്തിൽനിന്ന്‌ രക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ എതിർക്കുന്ന കോൺഗ്രസ്‌ ജനങ്ങളെ വഞ്ചിക്കുകയാണെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. തോട്ടപ്പള്ളി പൊഴിയിൽ വെള്ളമൊഴുക്കിന്‌ തടസ്സം ഒഴിവാക്കുന്ന നടപടികളെ എതിർക്കുന്നത്‌ രാഷ്‌ട്രീയലാഭത്തിനുവേണ്ടിയാണ്‌. കരിമണൽഖനനം നടത്തുന്നുവെന്ന വ്യാജപ്രചാരണം നടത്തുകയാണ്‌. ബിജെപിയും ഇവർക്കൊപ്പമുണ്ട്‌.   രാത്രിയുടെ മറവിൽ കരിമണൽ കടത്തിയവരാണ്‌ ഇപ്പോൾ വ്യാജപ്രചാരണം നടത്തുന്നത്‌. ഇതിന്റെ പേരിൽ കോൺഗ്രസ്‌ നടത്തിയ സമരത്തിന്റെ തുടർച്ചയായി മന്ത്രി ജി സുധാകരന്റെ ഓഫീസ്‌ ആക്രമിച്ചത്‌ പ്രതിഷേധാർഹമാണെന്ന്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top