27 June Thursday
രാവുകൾ ഞങ്ങളുടേതുകൂടിയാണ‌്

‘അ’സമയത്ത‌് കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019
ആലപ്പുഴ
രാത്രി പൊതുഇടങ്ങളെ സ‌്ത്രീക്ക‌് അന്യമാക്കുന്നവർക്കെതിരെ സർഗാത‌്മക പ്രതിരോധം തീർക്കാൻ കുടുംബശ്രീ. ചൊവ്വാഴ‌്ച വൈകിട്ട‌് അഞ്ചുമുതൽ ബുധനാഴ‌്ച പുലർച്ചെ അഞ്ചുവരെ ‘അ സമയത്ത‌്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. രാത്രി നടത്തവും സെക്കൻഡ‌് ഷോ കാണലും ഉൾപ്പെടെയുള്ളവയാണ‌് ഒരുക്കുന്നത‌്. ‘രാവുകൾ ഞങ്ങളുടേതുകൂടിയാണ്’ എന്ന മുദ്രാവാക്യവുമായാണ‌് പരിപാടി. സംവാദം, പാട്ടരങ്ങ്, വനിതാ ഫുട‌്ബോൾമത്സരം തുടങ്ങിയവയും പരിപാടിയുടെ ഭാഗമാകും. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ‌്ക്കുള്ള അവകാശം നേടിയെടുക്കാനായി പൊതുബോധം സ‌ൃഷ‌്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ജെൻഡർ ടീമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ‌്ച വൈകിട്ട് അഞ്ചിന‌് നഗരചത്വരത്തിൽ ഓപ്പൺ ഫോറത്തോടെയാണ‌് തുടക്കം. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം സി എസ് സുജാത, ഉയരെ സിനിമയുടെ സംവിധായകൻ മനു അശോകൻ, ഡോ. സൈറു ഫിലിപ്പ്, ദേവി കെ വർമ, രാജശ്രീ കലാകേരള തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന‌് കൈരളി തീയറ്ററിലെത്തി ‘ഉയരെ’ സിനിമ കാണും. 
പിന്നീട‌് ചെറുസംഘങ്ങളായി ആലപ്പുഴ നഗരത്തിലെ തെരുവുകളിലൂടെ രാത്രി നടത്തം. രാത്രി പന്ത്രണ്ടോടെ ബീച്ചിലെത്തി ബുധനാഴ‌്ച പുലർച്ചെ അഞ്ചുവരെ അവിടെ ചിലവഴിക്കും. നാടൻപാട്ട്, സംവാദങ്ങൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും. കലക‌്ടർ എസ് സുഹാസ്, ജില്ലാ പൊലീസ് മേധാവി കെ എം ടോമി, വിവിധ രാഷ‌്ട്രീയ-–-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംസാരിക്കും. ഡിഎംസി പി സുനിൽ, എഡിഎംസി കെ ബി അജയകുമാർ, ഡിപിഎം സുനിത എന്നിവർ നേത‌ൃത്വം നൽകും.
പ്രധാന വാർത്തകൾ
 Top