ആലപ്പുഴ
എ സി റോഡ് നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികൾക്കായി മൂന്നുദിവസം ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ ഗർഡർ, ഡയഫ്രം, സ്ലാബ് കോൺക്രീറ്റിങ്ങും പാറശേരി മുതൽ പൊങ്ങ വരെയുള്ള ഭാഗത്തെ റോഡ് നിർമാണവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നടത്തും. ഈ സമയത്ത് എമർജൻസി വാഹനങ്ങളുൾപ്പടെ പെരുന്ന–-തിരുവല്ല–--അമ്പലപ്പുഴ വഴിയോ പൂപ്പള്ളി–--ചമ്പക്കുളം-–- എസ്എൻ കവല വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ–- -തിരുവല്ല വഴിയോ എസ്എൻ കവല–- ചമ്പക്കുളം–-പൂപ്പള്ളി വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..