04 June Sunday
ഇറിഗേഷൻ പ്രോജക്‌ട്‌ ഓഫീസിലേക്ക്‌ മത്സ്യത്തൊഴിലാളി മാർച്ച്

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉടൻ തുറക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു തണ്ണീർമുക്കം ഇറിഗേഷൻ പ്രോജക്‍ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് പി ഐ ഹാരിസ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു ജില്ലാ കമ്മിറ്റി തണ്ണീർമുക്കം ഇറിഗേഷൻ പ്രോജക്‌ട്‌ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉടൻ തുറന്നിടുക, കലക്ടർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പാക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. 
     കഴിഞ്ഞ ഡിസംബറിലെ ധാരണപ്രകാരമാണ് ആ മാസം 17ന് ഷട്ടർ അടയ്‌ക്കാൻ മത്സ്യത്തൊഴിലാളികൾ സമ്മതിച്ചത്. മാർച്ച് 15ന് തന്നെ ഷട്ടർ തുറന്നിടും എന്നാണ് കൃഷിമന്ത്രി പി പ്രസാദ്, തോമസ് കെ തോമസ് എംഎൽഎയടക്കം പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ മാർച്ച് 25 ആയിട്ടും ഷട്ടർ തുറന്നിടാത്തതിനാലാണ് സമരം.
   യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ് ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ പി എസ് ബാബു അധ്യക്ഷനായി. യൂണിയൻ മുഹമ്മ ഏരിയ സെക്രട്ടറി എം ഷാനവാസ്, ജില്ലാ കമ്മറ്റിയംഗം സനൽകുമാർ, നിർമല സെൽവരാജ്, പി ആർ ശ്രീധരൻ, കെ എൻ  ബാഹുലേയൻ, സനൽകുമാർ, എസ്  രാജേഷ്, കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
     പ്രോജക്‌ട്‌ ഓഫീസറുമായി ഫെഡറേഷൻ ചർച്ച നടത്തി. കലക്ടറുമായി ആലോചിച്ച് ഷട്ടർ തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top