31 March Tuesday
ക‌ൃഷിയിടത്തിൽനിന്ന്‌ അടുക്കളയിലേക്ക്‌

പച്ചക്കറിയുമായി മാരാരി ഫ്രഷ്‌

സ്വന്തം ലേഖകൻUpdated: Thursday Mar 26, 2020

മാരാരി ഫ്രഷിൽ വിപണനം ചെയ്യാനെത്തിച്ച തണ്ണിമത്തൻ മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി പ്രിയേഷ്‌കുമാർ ഏറ്റുവാങ്ങുന്നു

ആലപ്പുഴ
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക‌ൃഷിയിടത്തില്‍നിന്ന് ജൈവപച്ചക്കറി വീട്ടിലെത്തിച്ച് ഓണ്‍ലൈൻ വിപണന സംവിധാനം മാരാരി ഫ്രഷ്. ബുധനാഴ്‌ച മുന്നൂറോളം വീടുകളില്‍ പച്ചക്കറിയെത്തിച്ചു. ഓർഡറുകളിൽ ഭൂരിഭാഗവും എറണാകുളത്തെ ഫ്ലാറ്റുകളിൽനിന്നാണ്‌. ആലപ്പുഴമുതൽ ആലുവവരെയാണ്‌ വിപണന മേഖല. 
മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ ഓഫീസിന് സമീപമാണ്‌ മാരാരി ഫ്രഷിന്റെ സംഭരണശാല. കർഷകർ നേരിട്ട്‌ ഉൽപ്പന്നങ്ങൾ എത്തിക്കും. അതിന്‌ കഴിയാത്തവരില്‍നിന്ന് മാരാരി ഫ്രഷ്‌ വാഹനങ്ങളിലെത്തി അപ്പോള്‍ തന്നെ പണംനല്‍കി പച്ചക്കറി വാങ്ങുന്നുമുണ്ട്. യാത്രാ നിയന്ത്രണമുള്ളതിനാൽ ജില്ലാ പൊലീസ്‌ മേധാവിയുടെ അനുമതിയോടെയാണ് സാധനങ്ങൾ എത്തിക്കുന്നത്‌. 
 കണ്ടൻകുളങ്ങര പാടശേഖരത്തിൽനിന്ന്‌ വിളവെടുത്ത 10 ടൺ ‘കിരണ്‍’ തണ്ണിമത്തൻ മാരാരി ഫ്രഷ്‌ സംഭരിച്ചിട്ടുണ്ട്‌. കർഷകനായ വി ആർ നിഷാദും പഞ്ചായത്ത് അംഗം രാധാക‌ൃഷ്‌ണനും ചേർന്ന് രണ്ടുമാസം മുമ്പാണ് ക‌ൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡി പ്രിയേഷ്‌കുമാർ നിഷാദിൽനിന്ന്‌ തണ്ണിമത്തൻ ഏറ്റുവാങ്ങി.  കിലോയ്‌ക്ക് 30 രൂപയാണ്‌ വില. മാരാരി ഫ്രഷില്‍നിന്ന് പച്ചക്കറി ലഭിക്കാന്‍ ഫോൺ: 9846335888.
പ്രധാന വാർത്തകൾ
 Top