25 May Monday

കുട്ടനാട്ടില്‍ നെല്ല ്സംഭരണം മുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Mar 26, 2020

സംഭരണം മുടങ്ങിയതിനെത്തുടർന്ന് രാമരാജപുരം കായലിൽ കൂട്ടിയിട്ട നെല്ല്

മങ്കൊമ്പ്

കുട്ടനാട്ടിൽ പുഞ്ചക‌ൃഷി നെല്ലുസംഭരണം മുടങ്ങി. കോവിഡ് 19 വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോറികള്‍ കിട്ടാത്തതാണ് കാരണം. കൊയ്‌ത്തും സംഭരണവും മുടങ്ങിയതോടെ കുട്ടനാടൻ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. ഇപ്പോൾ പുഞ്ചക‌ൃഷി വിളവെടുപ്പ് കാലമാണ്. ഇത്തവണ 26,26,442  ഹെക്‌ടറിലായിരുന്നു പുഞ്ചക‌ൃഷി. ഇതിൽ 13,000 ഹെക്‌ടറിൽ താഴെമാത്രമേ കൊയ്‌തിട്ടുള്ളു. 
ചൊവ്വാഴ്‌ചവരെ നെല്ലുസംഭരണം നല്ല രീതിയിൽ നടന്നെങ്കിലും ലോക്ക് ഡൗൺ 
പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. ‍കായൽ നിലങ്ങളായ 24000, ഐ ബ്ലോക്ക് 3500, തെക്കേ അറായിരം, വടക്കേ ആറായിരം, മഠത്തിക്കായൽ, മതികായൽ, ശ്രീമൂലമംഗലം കായൽ മറ്റുചെറിയ പാടശേഖരങ്ങളിൽനിന്നുമായി ഏതാണ്ട് 2000 ടൺ നെല്ല് സംഭരിക്കാനുണ്ട്.  ബുധനാഴ്‌ച കുട്ടനാട്ടിൽ നെല്ല്‌ സംഭരിച്ചില്ല. വിളവെടുപ്പ് വൈകിയാൽ വേനൽമഴയെത്തുന്നതോടെ  കൊയ്‌തുകൂട്ടിയ നെല്ലും കൊയ്യാനുള്ളവയും നശിക്കും.
പ്രധാന വാർത്തകൾ
 Top